24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് കളക്ടർ
Kerala

മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് കളക്ടർ

ഓഗസ്റ്റ് 13 മുതൽ 15 വരെ 75-ാം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് കളക്ടർ എസ്. ചന്ദ്രശേഖർ അഭ്യർഥിച്ചു. വീടുകളിൽ ഉയർത്താനായി രണ്ടുലക്ഷം പതാകകൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിർമിക്കും. ഇവ സ്കൂളുകൾ വഴിയും കുട്ടികളില്ലാത്ത വീടുകളിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയുമാണ് വില്പന നടത്തുക.

വിതരണം 12-നകം പൂർത്തിയാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അറിയിച്ചു. യോഗത്തിൽ കളക്ടർ എസ്‌. ചന്ദ്രശേഖർ, തദ്ദേശ സ്വയംഭരണവകുപ്പ് ജോ. ഡയറക്ടർ ടി. ജെ. അരുൺ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്, ജില്ലാ വ്യവസായകേന്ദ്രം മാനേജർ പി. വി. രവീന്ദ്രകുമാർ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് പ്രോജക്ട് കോഓർഡിനേറ്റർ എ. കെ. അജിത് കുമാർ, എ. ഡി. സി. ജനറൽ അബ്ദുൾ ജലീൽ, ഡി. ഡി. എജ്യുക്കേഷൻ ഓഫീസിലെ വി. പി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

നെല്ല് സംഭരിച്ച് മാസം 3ആയിട്ടും പണം നൽകാതെ സപ്ലൈകോ

Aswathi Kottiyoor

തൊഴിലില്ലായ്‌മയിൽ വൻ വർധന

Aswathi Kottiyoor

സമഗ്രവും സുതാര്യവുമായ പൊതുജനാരോഗ്യബില്‍ രൂപപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox