24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിൽ
Kerala

തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിൽ

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. രണ്ടുദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. യു. ഡി. എഫിൽ സീറ്റ് വിഭജനം സംബന്ധിച്ച ധാരണയായി. എൽ. ഡി. എഫിലും ബി. ജെ. പി. യിലും ചർച്ചകൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് രണ്ടുവരെയാണ് പത്രിക നൽകാൻ സമയമുള്ളത്.

എൽ. ഡി. എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ ചേരും. 30-ഓടെ വാർഡുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ നിലവിൽവരും. പ്രകടനപത്രിക തയ്യാറാക്കുന്നതിനായി കഴിഞ്ഞ ദിവസം വികസന സെമിനാർ സംഘടിപ്പിച്ചിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി സി. പി. എം. ചർച്ച നടത്തിവരികയാണ്. ബി. ജെ. പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10-ന് മട്ടന്നൂർ ലി ങ്ക്‌സ് മാളിന് സമീപം കുമ്മനം രാജശേഖരൻ നിർവഹിക്കും. ഇത്തവണ എല്ലാ വാർഡുകളിലും മത്സരിക്കാൻ ഒരുങ്ങുകയാണ് ബി. ജെ. പി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 32 വാർഡുകളിലാണ് മത്സരിച്ചിരുന്നത്. രണ്ടു ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും

Related posts

പരിയാരം പൊലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം മാർച്ച്‌ 6ന്

Aswathi Kottiyoor

വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

Aswathi Kottiyoor

തലശേരി ആശുപത്രിയിലെ കൈക്കൂലി: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor
WordPress Image Lightbox