25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ ഓഗസ്റ്റിൽ ആരംഭിക്കും
Kerala

ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ ഓഗസ്റ്റിൽ ആരംഭിക്കും

കേന്ദ്ര സർക്കാരിൻറെ സ്ഥിതിവിവരക്കണക്ക് പദ്ധതി രൂപീകരണം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ സ്റ്റാറ്റസ്റ്റിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഗാർഹിക ഉപഭോഗ സർവ്വേക്ക് ആഗസ്റ്റിൽ തുടക്കമാകും.

ആൻഡമാൻ നിക്കോബാർ ദ്വീപ് ഒഴികെയുള്ള ഇന്ത്യൻ യൂണിയനിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് സർവ്വേ നടക്കുക. സർവേയിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പ്രാഥമികമായി വെയിറ്റിംഗ് ഡയഗ്രം തയ്യാറാക്കുന്നതിനു വേണ്ടി ഉപയോഗിക്കും. ഗ്രാമീണ നഗര ഇന്ത്യയിലെ ഉപഭോക്തൃ വില സൂചികകൾ സമാഹരിക്കുന്നതിന് മൊത്ത ഉപഭോഗത്തിലെ വിവിധ ചരക്ക് ഗ്രൂപ്പുകളുടെ ബജറ്റ് ഷെയറുകൾ നിർണയിക്കുന്നതിലൂടെയാണ് ബജറ്റ് ഡയഗ്രം തയാറാക്കുന്നത്.

ശേഖരിച്ച വിവരങ്ങളിൽ നിന്നും ജീവിതനിലവാരം, സാമൂഹിക ഉപഭോഗം ,ക്ഷേമം അസമത്വങ്ങൾ എന്നിവയുടെ സ്റ്റാറ്റസ്റ്റിക്കൽ സൂചകങ്ങളും സമാഹരിക്കും. കുടുംബബജറ്റിൽ ഉപഭോഗ വസ്തുക്കളുടെ ഓരോന്നിന്റെ യും വിഹിതം പ്രത്യേകം കണക്കാക്കുന്നതിന് അനുസരിച്ചാണ് ഇൻഡക്‌സ് രൂപപ്പെടുത്തുന്നത്. ഓരോ കുടുംബത്തിലും മൂന്ന് തവണ സന്ദർശനം നടത്തിയാണ് ഭക്ഷണം, ഉപഭോഗ സേവനങ്ങൾ ഡുറബിൾ ഐറ്റംസ്, ഉപഭോഗ വസ്തുക്കൾ, സേവനങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നത്.

Related posts

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2019 പ്രഖ്യാപിച്ചു

Aswathi Kottiyoor

മരംമുറി കേസ്‌ സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.

Aswathi Kottiyoor

തെരുവുനായ ആക്രമണം: സൗജന്യചികിത്സ നൽകണമെന്ന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox