22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ
Iritty

ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ

ഇ​രി​ട്ടി: ക​ർ​ക്കി​ട​കവാ​വ് ദി​വ​സ​മാ​യ ഇന്നലെ കീഴൂ​ർ മ​ഹാ​ദേ​വ – മ​ഹാ​വി​ഷ്ണു ക്ഷേ​ത്രസ​ങ്കേ​ത​ത്തി​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​നും മ​റ്റ് ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി എ​ത്തി​യ​ത് നി​ർ​വ​ധി പേ​ർ. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ മൂ​വാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് ക്ഷേ​ത്ര സ​ങ്കേ​ത​ത്തി​ലെ ബാ​വ​ലി​പ്പു​ഴ​ക്ക​ര​യി​ൽ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്.
രാ​വി​ലെ അ​ഞ്ചോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പേ ജ​ന​ങ്ങ​ൾ ബ​ലി​ത​ർ​പ്പ​ണ സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. നാ​രാ​യ​ണ​ൻ ന​മ്പീ​ശ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​രുക്ഷേ​ത്ര സ​മി​തി​ക​ളും ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ക്ഷേ​ത്ര​ക്ക​മ്മി​റ്റി​ക​ൾ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ജ​ന​ത്തി​ര​ക്ക് ഏ​റി​യ​തോ​ടെ ഇ​തൊ​ന്നും മ​തി​യാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. മ​ഴ മാ​റി​നി​ന്ന​ത് ച​ട​ങ്ങു​ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി. ഇ​രി​ട്ടി പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്ത് സു​ര​ക്ഷ ഒ​രു​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ബ​ലി​ത​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം ല​ഘു ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഇ​രു ക്ഷേ​ത്രസ​മി​തി​ക​ളും ചേ​ർ​ന്ന് ഒ​രു​ക്കി​യി​രു​ന്നു.
ഇ​രി​ട്ടി ക​ല്ലു​മു​ട്ടി ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പിതൃത​ർ​പ്പ​ണ ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​യ​കു​മാ​ർ, ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി. ​എ​ൻ. ബാ​ബു, കെ. ​കെ. സോ​മ​ൻ, വി​ജ​യ​ൻ ചാ​ത്തോ​ത്ത്, രാ​ജു കു​ളി​ഞ്ഞ, എ.​എ​ൻ. സു​കു​മാ​ര​ൻ, പി.​ജി. രാ​മ​കൃ​ഷ്ണ​ൻ, ജി​ൻ​സ് ഉ​ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

രക്തദാന ബോധവൽക്കരണ ക്ലാസും ഡയറക്ടറി പ്രകാശനവും

Aswathi Kottiyoor

ഇരിട്ടി പുഴയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം

ആദിവാസി ക്ഷേമ സമിതി വടക്കൻമേഖലാ വാഹന പ്രചരണ ജാഥയ്ക്ക് ജില്ലയിൽ മുന്നിടങ്ങളിൽ സ്വീകരണം

Aswathi Kottiyoor
WordPress Image Lightbox