26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിത്തുരുളകൾ വിതയ്ക്കൽ ഉദ്ഘാടനം നടത്തി
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിത്തുരുളകൾ വിതയ്ക്കൽ ഉദ്ഘാടനം നടത്തി

കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായ ‘തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിയുടെ ഭാഗമായി വിത്ത് ഉരുളകൾ വിതയ്ക്കൽ പരിപാടി ബാവലിപ്പുഴയുടെ തീരത്ത് കേരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് സി സി അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ മനോഹരൻ മരാടി , പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ് മാസ്റ്റർ എം.വി മാത്യു, പ്രോഗ്രാം ഓഫീസർ ഏ സി ഷാജി, എൻഎസ്എസ് ലീഡർ ആമോസ് എന്നിവർ സംസാരിച്ചു. തുടർന്ന് കേളകം വാർക്ക പാലത്തിനു സമീപത്തെ ബാവലിപ്പുഴയുടെ തീരങ്ങളിൽ എൻഎസ്എസ് വിദ്യാർഥികൾ വിത്ത് ഉരുളകൾ വിതച്ചു .

Related posts

ചുങ്കക്കുന്നു ഗവണ്മെന്റ് സ്കൂളിൽ പൊതു പണിയുമായി യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റി*

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു*

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
WordPress Image Lightbox