ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടിൽ ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക.
നേരത്തെ തവിഞ്ഞാലിലെ ഫാമില്‍ 350 പന്നികളെ കൊന്നിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട റാപിഡ് റെസ്പോണ്‍സ് ടീമാണ് പന്നികളെ കൊന്നൊടുക്കുന്നത്.