വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് റിപ്പോർട്ട്.
സജീവന്റെ രണ്ട് കൈമുട്ടുകളിലും തോൽ ഉരഞ്ഞ് പോറലൂണ്ട്. മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം അന്വേഷണസംഘം സർജന്റെ മൊഴിയെടുക്കും.
സ്റ്റേഷനിലെ ഹാർഡ് ഡിസ്കും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. കേസെടുത്തത് മരിച്ചതിന് മുൻപോ ശേഷമോ എന്നറിയാണിത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അതേസമയം വടകര സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റും. 27 പോലീസുകാരെ സ്ഥലംമാറ്റാന്‍ ഉത്തരവായത്.