കള്ളപണം വെളുപ്പിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ വിശാല അധികാരം ശരിവച്ച് സുപ്രീംകോടതി. സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ അധികാരം സുപ്രീംകോടതി ശരിവച്ചു. അറസ്റ്റിനും പരിശോധനയ്ക്കുമുള്ള അധികാരങ്ങളും കോടതി ശരിവച്ചു.
ഇഡിക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങളില്‍ പലതും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ 242 ഹര്‍ജികളില്‍ കോടതി വിശദമായ വാദം കേട്ടു. ഇഡിയുടെ സമ്പൂര്‍ണ അധികാരം ചോദ്യം ചെയ്ത ഹര്‍ജികള്‍ കോടതി തള്ളി.
കേസ് സംബന്ധിച്ച ഇഡിയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ടായ ഇസിഐആര്‍ സുപ്രധാന രേഖയാണെന്നു കോടതി പറഞ്ഞു. ഇസിഐആര്‍ രഹസ്യരേഖായി പരിഗണിക്കാം. ഇത് എഫ്ഐആറിനു തുല്യമല്ല. ഇസിഐആര്‍ പ്രതിക്കു നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഇഡിയെ ഉപയോഗിച്ച് ബിജെപി നീക്കം നടത്തുന്നെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇഡിയുടെ സമ്പൂര്‍ണ അധികാരം കോടതി ശരിവച്ചത്. പിഎംഎല്‍ ആക്ടിന് കീഴില്‍ ആരോപണ വിധേയനായ ആള്‍ക്ക് സമന്‍സ് നല്‍കുന്നതും ചോദ്യം ചെയ്യുന്നതിനും അടക്കം ഉള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. കാര്‍ത്തി ചിദംബരം, മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്