കണ്ണൂർ: കാഷ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെയും പ്രതി തടിയന്റവിട നസീറിനെ കനത്ത സുരക്ഷയിൽ കണ്ണൂരിലെത്തിച്ചു.
ബംഗളൂരു ജയിലിൽ കഴിയുന്ന നസീറിന് കൊച്ചി എൻഐഎ കോടതി വീട്ടുകാരെ കാണുവാൻ രണ്ടു ദിവസത്തെ പരോൾ നൽകിയിരുന്നു. ബംഗളൂരുവിൽനിന്ന് ഞായറാഴ്ച രാത്രിയിൽ കനത്ത സുരക്ഷയിൽ കണ്ണൂരിലെത്തിച്ച നസീറിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്. ഇന്നലെ രാവിലെ കണ്ണൂർ സിറ്റിയിലെ വീട്ടിൽ പോലീസ് സുരക്ഷയിൽ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. വീടിന് ചുറ്റും രാവിലെതന്നെ പോലീസ് സുരക്ഷ ഏർപ്പെടുത്തിയശേഷമാണ് നസീറിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂരിൽനിന്ന് വീണ്ടും ജയിലിലേക്ക് കൊണ്ടുപോയി