24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒ പി, കാഷ്വാലിറ്റി ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു
Kerala

ഒ പി, കാഷ്വാലിറ്റി ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സ്വീകാര്യത വര്‍ധിച്ചു വരികയാണെന്നും ചികിത്സ തേടിയെത്തുന്നവരില്‍ 70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണെന്നും ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പേരാവൂര്‍ താലൂക്ക് ആശുപത്രിക്കായി നിര്‍മിച്ച ഒ പി, കാഷ്വാലിറ്റി ഐ പി ബ്ലോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണ ജനങ്ങള്‍ക്കായുള്ളതാണ്. അതുകൊണ്ട് തന്നെ ആശുപത്രികളുടെ വികസനം അത്യാവശ്യമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് വ്യവഹാരങ്ങള്‍ നടത്തുന്നത് അനീതിയാണെന്നും ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. 1. 40 കോടി ചെലവിലാണ് പുതിയ ബ്ലോക്ക് പണിതത്. കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും വാര്‍ഡുകള്‍, ഓഡിയോളജി വിഭാഗം, സ്റ്റോര്‍ റൂം, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് എന്നിവ പുതിയ ബ്ലോക്കില്‍ സജീകരിച്ചിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ ജിഷ കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍, പഞ്ചായത്തു പ്രസിഡണ്ടുമാരായ പി പി വേണുഗോപാല്‍, ആന്റണി സെബാസ്റ്റ്യന്‍, സി ടി അനീഷ്, റോയി നമ്പുടാകം, എം റിജി, വി ഹൈമാവതി, ടി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി ഗീത, ബ്ലോക്ക് വൈസ്പ്രസിഡണ്ട് പ്രീത ദിനേശ്, സ്ഥിരംസമിതി അധ്യക്ഷന്‍ എ ടി കെ മുഹമ്മദ്, പഞ്ചായത്ത് അംഗം റജീന സിറാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ സജീവന്‍, ആശുപത്രി സൂപ്രണ്ട് ഗ്രിഫിന്‍ സുരേന്ദ്രന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു.

Related posts

തുണിക്കട തുറന്നേക്കും; നിയന്ത്രണം പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

കേരളത്തിൽ യുവജന നയം രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox