22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 4.41 ലക്ഷംപേരിൽ 21.86 ശതമാനത്തിനും ജീവിതശൈലീ രോഗസാധ്യത
Kerala

4.41 ലക്ഷംപേരിൽ 21.86 ശതമാനത്തിനും ജീവിതശൈലീ രോഗസാധ്യത

മുപ്പത്‌ വയസ്സിന്‌ മുകളിലുള്ള 4,41,603 പേരിൽ ജീവിതശൈലീരോഗ സർവേ പൂർത്തിയായപ്പോൾ രോഗസാധ്യത കണ്ടെത്തിയത്‌ 93,557പേർക്ക്‌ (21.86 ശതമാനം). 30 വയസ്സിന്‌ മുകളിലുള്ള 1.73 കോടി പേരാണ്‌ സംസ്ഥാനത്തുള്ളത്‌. ഇവരിലെല്ലാം സർവേ നടത്തി രോഗസാധ്യതയുള്ളവരെ കണ്ടെത്തുകയെന്ന ശ്രമകരമായ പദ്ധതിയാണിത്‌. 2.60 ശതമാനം പേരാണ്‌ സർവേയുടെ ഭാഗമായത്‌. വ്യക്തികളെ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ (റിസ്ക്‌ ഫാക്ടേഴ്‌സ്‌) സംബന്ധിച്ച വിവര ശേഖരണം നടത്തുന്നത്‌ ആശാ പ്രവർത്തകരാണ്‌. ഈ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ കമ്യൂണിറ്റി ബേസ്‌ഡ്‌ അസെസ്മെന്റ്‌ ചെക്ക്‌ലിസ്റ്റ്‌ (സിബിഎസി) പോയിന്റ്‌ നാലിന്‌ താഴെയുള്ളവരെയാണ്‌ ജീവിതശൈലീ രോഗസാധ്യതയുള്ളവരായി കണക്കാക്കുന്നത്‌.ഇതിൽ 37,029 പേർക്ക്‌ അർബുദ രോഗപരിശോധനയ്ക്ക്‌ നിർദേശം നൽകി. 30,637 പേരിലും സ്തനാർബുർദ സാധ്യതയാണ്‌ കണ്ടെത്തിയത്‌. 6025 പേരോട്‌ ക്ഷയരോഗ നിർണയത്തിനും നിർദേശിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതൽ പേരിൽ സർവേ നടത്തിയത്‌ മലപ്പുറം ജില്ലയിലാണ്‌, 7,29,23 പേർ. കുറവ്‌ പാലക്കാടും, 8480പേർ.

Related posts

കാർഷിക ഗ്രാമ വികസന ബാങ്ക് : അഡ്മിനിസ്ട്രേറ്റർ ഭരണം ഹൈക്കോടതി ശരിവച്ചു

Aswathi Kottiyoor

ചെറുധാന്യ ഉൽപ്പന്നങ്ങൾക്ക്‌ നികുതി ; വില, അളവ്‌ എന്നിവ പരിഗണിച്ചുള്ള 
 നിരക്ക്‌ ; ജിഎസ്‌ടി കൗൺസിൽ 11ന്‌

Aswathi Kottiyoor

യു​പി​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ അ​ധിക്ഷേപി​ക്ക​പ്പെ​ട്ട സം​ഭ​വം: പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

Aswathi Kottiyoor
WordPress Image Lightbox