വിദ്യാഭ്യാസ വകുപ്പിൽ തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിലൂടെ നടത്തിയ ഫയൽതീർപ്പക്കലിൽ 78 പേർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചുവെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. യുപിഎസ്ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെയാണ് 78 പേർക്ക് നിയമനം ലഭിച്ചത്.
സർവീസിൽ നിന്ന് വിരമിച്ച് നാളുകൾ ആയിട്ടും ബാധ്യതാരഹിത പത്രം ലഭ്യമാകാതിരുന്ന നാല് ഫയലുകൾ തീർപ്പാക്കി. നിയമ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന ആറ് പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി അപാകത പരിഹരിച്ചു.
എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം നൽകാൻ കഴിയാതിരുന്ന നാലു ഫയലുകൾ തീർപ്പാക്കി. ഉത്തരവുകൾ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.