26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് സെ​പ്റ്റം​ബ​റി​ൽ
Kerala

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് സെ​പ്റ്റം​ബ​റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം സെ​പ്റ്റം​ബ​ർ ആ​ദ്യ​ത്തോ​ടെ തു​ട​ങ്ങാ​നാ​വു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​തി​യി​ൽ ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക്കാ​യി പു​തു​താ​യി നി​ർ​മി​ച്ച കാ​ത്ത് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. താ​ലൂ​ക്ക്, ജ​ന​റ​ൽ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ൽ സ്‌​പെ​ഷാ​ലി​റ്റി സ​ർ​വീ​സു​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം വൈ​കി​യ​തി​നാ​ൽ, പ്ര​ത്യേ​ക നി​ർ​ദേ​ശപ്ര​കാ​രം പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ഉ​ൾ​പ്പെ​ടെ 92 പേ​ർ​ക്ക് ജി​ല്ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി. ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​തി​നാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി താ​ലൂ​ക്ക് ത​ലം മു​ത​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ സ്‌​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഹൃ​ദ​യ​ധ​മ​നി​ക​ളെ​യും സി​ര​ക​ളു​ടെ​യും അ​റ​ക​ളേ​യും ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടെ​ങ്കി​ൽ അ​വ ചി​കി​ത്സി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. കി​ഫ്ബി​യു​ടെ എ​ട്ട് കോ​ടി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ലാ​ണ് കാ​ത്ത് ലാ​ബ് സ​ജീ​ക​രി​ച്ച​ത്. നി​ല​വി​ൽ കാ​ർ​ഡി​യോ​ള​ജി ഒ ​പി​യും ഹൃ​ദ​യ ചി​കി​ത്സാ രം​ഗ​ത്തെ നൂ​ത​ന പ​രി​ശോ​ധ​ന​ക​ളാ​യ എ​ക്കോ ടെ​സ്റ്റ്, ട്ര​ഡ് മി​ൽ ടെ​സ്റ്റ് എ​ന്നി​വ​യും ഉ​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10,64,032 രൂ​പ ചി​ല​വി​ലാ​ണ് കാ​ത്ത് ലാ​ബി​ലേ​ക്കു​ള​ള വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. ക​ണ്ണൂ​ർ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ഫ​ണ്ടി​ൽ​നി​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യും ചി​ല​വ​ഴി​ച്ചു. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ര​ത്‌​ന​കു​മാ​രി, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പി പി. ​പ്രീ​ത, ഡി​എം​ഒ ഡോ. ​നാ​രാ​യ​ണ നാ​യ്ക്, ഡി​പി​എം​എ​സ്‌​യു ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​അ​നി​ൽ കു​മാ​ർ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി.​കെ. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ റീ​ജണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ന്‍റെ ര​ണ്ടാം നി​ല മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 2019-20 വ​ർ​ഷ​ത്തെ കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ് പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള 64.10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ര​ണ്ടാം നി​ല നി​ർ​മി​ച്ച​ത്.

ഇ​വി​ടെ സൈ​റ്റോ​ള​ജി ലാ​ബ് തു​ട​ങ്ങു​ക​യാ​ണ് ല​ക്ഷ്യം. രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

വൈദ്യുതി ലഭ്യതയില്‍ കുറവ്; ഉപയോക്താക്കള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മന്ത്രി

Aswathi Kottiyoor

അതിഥി പോർട്ടൽ: രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു

Aswathi Kottiyoor

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി: പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം

Aswathi Kottiyoor
WordPress Image Lightbox