26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആ​ഫ്രി​ക്ക​ൻ പ​നി: പന്നികളെ കൂട്ടത്തോടെ കൊല്ലും
Kerala

ആ​ഫ്രി​ക്ക​ൻ പ​നി: പന്നികളെ കൂട്ടത്തോടെ കൊല്ലും

മാ​​​ന​​​ന്ത​​​വാ​​​ടി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ക​​​ണി​​​യാ​​​ര​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ൻ പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ച ഫാ​​​മി​​​ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ രോ​​​ഗ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ദ​​​യാ​​​വ​​​ധം ചെ​​​യ്യേ​​​ണ്ട​​​ത്‌ 80 പ​​​ന്നി​​​ക​​​ളെ. മൂ​​​ന്നു ഫാ​​​മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്ര​​​യും പ​​​ന്നി​​​ക​​​ൾ.

ക​​​ണി​​​യാ​​​ര​​​ത്ത് വൈ​​​റ​​​സ് സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ ഫാ​​​മി​​​ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ 300ൽ ​​​അ​​​ധി​​​കം പ​​​ന്നി​​​ക​​​ളെ ദ​​​യാ​​​വ​​​ധം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​ണു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ജി​​​യോ മാ​​​പ്പിം​​​ഗി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യ നി​​​ർ​​​ണ​​​യ​​​ത്തി​​​ലാ​​​ണു ക​​​ണി​​​യാ​​​രം ഫാ​​​മി​​​നു ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ മൂ​​​ന്നു ഫാ​​​മു​​​ക​​​ളേ വ​​​രൂ​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്. ക​​​ണി​​​യാ​​​ര​​​ത്ത് രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ ഫാ​​​മി​​​ൽ നി​​​ല​​​വി​​​ൽ പ​​​ന്നി​​​ക​​​ളി​​​ല്ല.

ത​​​വി​​​ഞ്ഞാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​രി​​​മാ​​​നി​​​യി​​​ൽ വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യ സ്വ​​​കാ​​​ര്യ ഫാ​​​മി​​​ലെ മു​​​ഴു​​​വ​​​ൻ പ​​​ന്നി​​​ക​​​ളെ​​​യും ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ ദ​​​യാ​​​വ​​​ധം ചെ​​​യ്തു. കു​​​ഞ്ഞു​​​ങ്ങ​​​ള​​​ട​​​ക്കം 360 പ​​​ന്നി​​​ക​​​ളാ​​​ണു ഫാ​​​മി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ല​​​ക്ട്രി​​​ക് സ്റ്റ​​​ണ്ണ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ക്കി ദ​​​യാ​​​വ​​​ധം ചെ​​​യ്ത ഇ​​​വ​​​യെ ഫാ​​​മി​​​നു 80 മീ​​​റ്റ​​​ർ മാ​​​റി ത​​​യാ​​​റാ​​​ക്കി​​​യ കു​​​ഴി​​​ക​​​ളി​​​ലാ​​ണു സം​​​സ്ക​​​രി​​​ച്ച​​​ത്.

ക​​​രി​​​മാ​​​നി​​​യി​​​ലെ ഫാ​​​മി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി പ​​​ത്തോ​​​ടെ​​​യാ​​​ണ് ദ​​​യാ​​​വ​​​ധം തു​​​ട​​​ങ്ങി​​​യ​​​ത്. കാ​​​ട്ടി​​​ക്കു​​​ളം, മാ​​​ന​​​ന്ത​​​വാ​​​ടി വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ​​​മാ​​​രാ​​​യ ഡോ.​​​വി. ജ​​​യേ​​​ഷ്, ഡോ.​​​കെ. ജ​​​വ​​​ഹ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു വ​​​രെ 190 പ​​​ന്നി​​​ക​​​ളെ ദ​​​യാ​​​വ​​​ധം ചെ​​​യ്തു. വി​​​ശ്ര​​​മ​​​ത്തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്കു 12 ഓ​​​ടെ​​​യാ​​​ണു ദൗ​​​ത്യം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

പ്ര​​​ദേ​​​ശം ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണ​​​ായി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ദ​​​യാ​​​വ​​​ധം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ഫാ​​​മും പ​​​രി​​​സ​​​ര​​​വും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കി. അ​​​ഗ്നി-​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ദ​​​യാ​​​വ​​​ധ​​​ത്തി​​​നു നി​​​യോ​​​ഗി​​​ച്ച സം​​​ഘം ദൗ​​​ത്യം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തു മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യും. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ക​​​ണി​​​യാ​​​ര​​​ത്ത് പ​​​ന്നി​​​ക​​​ളെ ദ​​​യാ​​​വ​​​ധ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക. ക​​​രി​​​മാ​​​നി​​​യി​​​ൽ ദ​​​യാ​​​വ​​​ധം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തി​​​നു ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ പ​​​ന്നി​​​ക്കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ വേ​​​റേ​​​യി​​​ല്ല.

ദ​​​യാ​​​വ​​​ധ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന പ​​​ന്നി​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം വി​​​വി​​​ധ കോ​​​ണു​​​ക​​​ളി​​​ൽ ഉ​​​യ​​​രു​​​ന്നു​​​ണ്ട്. നി​​​ല​​​വി​​​ലെ മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ചു 15 കി​​​ലോ വ​​​രെ തൂ​​​ക്ക​​​മു​​​ള്ള പ​​​ന്നി​​​ക്കു 2,200ഉം 14 ​​​മു​​​ത​​​ൽ 40 വ​​​രെ കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള​​​തി​​​നു 5,800 ഉം 40 ​​​മു​​​ത​​​ൽ 70 വ​​​രെ കി​​​ലോ​​​ഗ്രാം തൂ​​​ക്ക​​​മു​​​ള്ള​​​തി​​​നു 8,400ഉം 70 ​​​മു​​​ത​​​ൽ 100 വ​​​രെ തൂ​​​ക്ക​​​മു​​​ള്ള​​​തി​​​നു 12,000ഉം 100 ​​​കി​​​ലോ​​​ഗ്രാ​​​മി​​​നു മു​​​ക​​​ളി​​​ൽ തൂ​​​ക്ക​​​മു​​​ള്ള​​​തി​​​നു 15,000 ഉം ​​​രൂ​​​പ​​​യാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം.

ന​​​ശി​​​പ്പി​​​ച്ച പ​​​ന്നി​​​ത്തീ​​​റ്റ കി​​​ലോ​​​ഗ്രാ​​​മി​​​നു 22 രൂ​​​പ​​​യാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം. തു​​​ക കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ തു​​​ല്യ​​​മാ​​​യാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട​​​ത്. ജി​​​ല്ലാ മൃ​​​ഗ സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​റും ജ​​​ന്തു​​​രോ​​​ഗ നി​​​യ​​​ന്ത്ര​​​ണ പ​​​രി​​​പാ​​​ടി ജി​​​ല്ലാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന മു​​​റ​​​യ്ക്കാ​​​ണു ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം കി​​​ട്ടു​​​ക.

Related posts

പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ്‌ നിർബന്ധമാക്കുന്നു*

Aswathi Kottiyoor

സർക്കാർ വാഹനങ്ങൾക്ക് കെ എൽ 99; പ്രത്യേക നമ്പർസീരിസ് അനുവദിച്ചു

Aswathi Kottiyoor

ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്; ഫോണും എടിഎമ്മും പിടിച്ചെടുത്തു

Aswathi Kottiyoor
WordPress Image Lightbox