23.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • ഇന്ത്യയുടെ പരമാധികാരം പോലും ആദിവാസി വനിതക്ക് നൽകുമ്പോൾ കേരളത്തിൽ ആദിവാസികളെ ആനകൾ ചവിട്ടിക്കൊല്ലുന്നു – കെ. സുരേന്ദ്രൻ
Iritty

ഇന്ത്യയുടെ പരമാധികാരം പോലും ആദിവാസി വനിതക്ക് നൽകുമ്പോൾ കേരളത്തിൽ ആദിവാസികളെ ആനകൾ ചവിട്ടിക്കൊല്ലുന്നു – കെ. സുരേന്ദ്രൻ

ഇരിട്ടി: ഇന്ത്യയുടെ ആണവ ബട്ടന്റെ അധികാരം പോലും ബി ജെ പി സർക്കാർ ഒരു ആദിവാസി വനിതക്ക് കൈമാറുമ്പോൾ ആദിവാസികളെ ആനകൾക്ക് ചവിട്ടിക്കൊല്ലാൻ ഇട്ടുകൊടുക്കുകയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ആറളം പുനരധിവാസ മേഖലയിൽ നിരന്തരം നടക്കുന്ന കാട്ടാന അക്രമങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ഇരിട്ടി കാര്യാലയത്തിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
സർക്കാരിൻ്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ആറളം ഫാമിനകത്ത് 14 ജീവനുകൾ വന്യമൃഗ ആക്രമങ്ങളിൽ പൊലിയേണ്ടി വന്നത്. എന്നാൽ അയൽ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലും വനവും വനാതിർത്തികളുമുണ്ട്. ഇവിടെയെല്ലാം ജനങ്ങൾ ജീവിക്കുന്നുമുണ്ട്. ഇവിടങ്ങളിൽ ഒന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്യമൃഗങ്ങൾ ആരെയും കൊലപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നില്ല. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചതാണ് കാരണം. കേരളത്തിൽ പുരോഗമന വാദികളുടെയും മണ്ണിന്റെ മക്കളുടെയും തൊഴിലാളികളുടെയും സ്വന്തം എന്ന് പറയുന്ന സർക്കാർ പാവപ്പെട്ട ആദിവാസികളെ കൊലയ്ക്ക് കൊടുക്കുകയാണ്. കോടിക്കണക്കിനു രൂപയാണ് കേന്ദ്രഗവർമ്മെണ്ട് ആദിവാസി ജനവിഭാഗങ്ങൾക്കായി ഓരോ വർഷവും അനുവദിക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ട് വകമാറ്റി ചെലവഴിച്ച് വൻ അഴിമതി നടത്തുകയാണ് കാലാകാലങ്ങളായി ഇവർ ചെയ്യുന്നത്. ഇത് പ്രതീകാത്മക സമരം ആണെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ കേരളത്തിൽ മന്ത്രിമാരും എംഎൽഎമാരും പുറത്തിറങ്ങാൻ സമ്മതിക്കാതെ അതി രൂക്ഷമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മാർച്ച് കാര്യാലയത്തിന് മുന്നിൽ വച്ച് ഇരിട്ടി സി ഐ കെ. ജെ. ബിനോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ ഒരു പ്രവർത്തകൻ വൈഡ് ലൈഫ് വാർഡൻ കാര്യാലയത്തിനുള്ളിലേക്ക് പോലീസ് വലയം ഭേദിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പോലീസും നേതാക്കളും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.
ഇരിട്ടി മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരിയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു ഏളക്കുഴി, എന്നിവർ സംസാരിച്ചു. പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ജ്യോതി പ്രകാശ് സ്വാഗതവും പ്രിജേഷ് അളോറ നന്ദിയും പറഞ്ഞു. വി സംസ്ഥന – ജില്ലാ – മണ്ഡലം നേതാക്കളായ വി.വി.ചന്ദ്രൻ, ഗിരീഷ് ചപ്പിലി, കൂട്ട ജയപ്രകാശ്, രാമദാസ് എടക്കാനം, പി.കൃഷ്ണൻ, സി. ബാബു, ജോസ് എ വൺ, ശിവശങ്കരൻ, കെ.ഇ. സജേഷ്, എസ്. ബിജു, പി.ജി. സന്തോഷ്, അജേഷ് നടുവനാട്, ഷൈൻ വിളക്കോട്, മിനി ഷൈജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Related posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽനിന്നുള്ള സഹായത്തിനായി അപേക്ഷിച്ചിട്ട് മറുപടികിട്ടിയത് ഏഴ് വർഷത്തിന് ശേഷം

Aswathi Kottiyoor

ദേശീയ പതാക സ്വയം നിർമ്മിച്ച് കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ കുട്ടികൾ.

Aswathi Kottiyoor

കീഴൂരിൽ ചതുപ്പു നിലം മണ്ണിട്ട് നികത്തുന്നതായി പരാതി – നടപടികളുമായി റവന്യൂ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox