23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​കളിൽനിന്നു സർവീസ് ചാർജ് ഈടാക്കാൻ ശിപാർശ
Kerala

റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​കളിൽനിന്നു സർവീസ് ചാർജ് ഈടാക്കാൻ ശിപാർശ

നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ട​​​ക്കം ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കുമേ​​​ലും അ​​​ധി​​​ക​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്നു സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ സം​​​സ്ഥാ​​​ന സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു. തു​​​ട​​​ർന​​​ട​​​പ​​​ടി സ​​​ർ​​​ക്കാ​​​ർ വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നി​​​ക്കും.

റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലേ​​​ക്കു ഫ​​​ണ്ട് ക​​​ണ്ടെ​​​ത്താ​​​ൻ കാ​​​ർ​​​ഡുട​​​മ​​​ക​​​ളി​​​ൽനി​​​ന്നു പ്ര​​​തി​​​മാ​​​സം നി​​​ശ്ചി​​​ത തു​​​ക സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജാ​​​യി ഈ​​​ടാ​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ​​യാ​​ണ് സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ, സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ- സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച​​ത്. കോ​​​വി​​​ഡ് കാ​​​ല​​​ത്തു ഭ​​​ക്ഷ്യ​​​ധാ​​​ന്യ കി​​​റ്റു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത റേ​​​ഷ​​​ൻ ക​​​ട​​​യുട​​​മ​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ഭ​​​ക്ഷ്യധാ​​​ന്യ കി​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യ ക​​​ടയുട​​​മ​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​യും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​തി​​​നു​​​ള്ള തു​​​ക ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി കാ​​​ർ​​​ഡുട​​​മ​​​ക​​​ളി​​​ൽനി​​​ന്നു സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ​​​യാ​​​ണു സ​​​മ​​​ർ​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.

ഓ​​​ണ​​​ക്കാ​​​ല​​​ത്ത് സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ഓ​​​രോ ഭ​​​ക്ഷ്യ​​​ക്കി​​​റ്റി​​​നും 15 രൂ​​​പ വീ​​​തം കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ളി​​​ൽനി​​​ന്ന് ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​ന​​​യും മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​രു​​​ന്നു. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലും ഈ ​​​നി​​​ർ​​​ദേ​​​ശം ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

Related posts

കെഎസ്ഇബി ഓഫീസ് വളപ്പിലെ ഫലവൃക്ഷത്തൈകള്‍ വെട്ടിയ കര്‍ഷകനെതിരേ കേസ്

Aswathi Kottiyoor

അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്നാട് വനംവകുപ്പും; ജനവാസ മേഖലയിൽ കടന്നാൽ കേരളത്തിലേക്ക് ഓടിക്കും

പണിതിട്ടും തീരാതെ ആറളം ഫാം -ഓടംതോട് പാലം

Aswathi Kottiyoor
WordPress Image Lightbox