24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തലശ്ശേരി പൈതൃക പദ്ധതി ശിൽപശാല സമാപിച്ചു
Kerala

തലശ്ശേരി പൈതൃക പദ്ധതി ശിൽപശാല സമാപിച്ചു

‘ടൂറിസം പദ്ധതികളുടെ സംരക്ഷണവും നിലനിർത്തലും അതിപ്രധാനം’

ടൂറിസം പദ്ധതികൾ യാഥാർഥ്യമാക്കുന്നതു പോലെ തന്നെ അതിപ്രധാനമാണ് അതിന്റെ സംരക്ഷണവും നിലനിർത്തലുമെന്ന് തലശ്ശേരി പൈതൃക പദ്ധതി ശിൽപശാല. സംരക്ഷണം ഏറ്റെടുക്കാൻ ആളില്ലാത്തതാണ് മിക്ക പദ്ധതികളും നശിക്കാൻ കാരണം. കണ്ണൂർ ഡി ടി പി സി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ മ്യൂസിയം വിദഗ്ധരുടെ പാനൽ ചർച്ചയും ടൂർഗൈഡുകൾക്കായുള്ള ശിൽപശാലയുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കൊട്ടിയൂർ-പൈതൃക വിജ്ഞാന മ്യൂസിയം, പഴശ്ശി മ്യൂസിയം, തൊടീക്കുളം-ചുമർചിത്രകല മ്യൂസിയം, മക്രേരി സംഗീതം, വാദ്യകലാ മ്യൂസിയം, ജഗന്നാഥ ക്ഷേത്രം നവോത്ഥാന മ്യൂസിയം, പഴശ്ശി സ്മൃതിമണ്ഡപം, സെയ്ന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച്-സൈറ്റ് മ്യൂസിയം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇവ പൊതുജനങ്ങൾക്ക് എല്ലാവർക്കും ഒരു പോലെ സന്ദർശിക്കാവും വിധം സജ്ജീകരിക്കണമെന്ന് അഭിപ്രായമുയർന്നു. മ്യൂസിയങ്ങൾ അറിവു പകരുന്നതും കഥ പറയുന്നതുമാകണം. മ്യൂസിയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേകം പരിശീലനം നൽകണം. ചരിത്ര രേഖകളിലെ അവശേഷിപ്പുകളെ ടൂറിസത്തിലേക്ക് എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും നവീകരണം നശിപ്പിക്കുക എന്നതിലേക്ക് പോകരുതെന്നും അധ്യക്ഷത വഹിച്ച ചരിത്ര ഗവേഷകൻ കെ കെ മാരാർ പറഞ്ഞു. അഡ്വ. എ എൻ ഷംസീർ എംഎൽഎ മുഖ്യാതിഥിയായി. തലശ്ശേരി കേന്ദ്രീകരിച്ച് മെഡിക്കൽ ടൂറിസം എങ്ങനെ യാഥാർഥ്യമാക്കാമെന്ന് കൂടി ആലോചിക്കുന്നതായി എംഎൽഎ പറഞ്ഞു. ബോട്ടണിയിൽ രാജ്യത്തിന് അഭിമാനമാകും വിധം സംഭാവനകൾ അർപ്പിച്ച ഇ കെ ജാനകി അമ്മാളുടെസംഭാവനകളെ തലശ്ശേരി ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമായി ഓർക്കണമെന്ന് ന്യൂഡൽഹി നാഷണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി മുൻ ഡയറക്ടർ ഡോ. ബി വേണുഗോപാൽ പറഞ്ഞു.
തലശ്ശേരി ബ്രണ്ണൻ കോളേജ് മുൻ ചരിത്രവിഭാഗം മേധാവി ഡോ. എ വത്സലൻ, കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ പൈതൃക ചുമർ ചിത്രകാലാപഠനവിഭാഗം തലവൻ ഡോ. സാജു തുരുത്തിൽ, മ്യൂസിയം ക്യുറേറ്റർ യോഗേഷ് ശ്രീനിവാസൻ, കേരള മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രൻപിള്ള,
ബി ആർ ഡി സി എംഡി പി ഷിജിൻ, ടൂറിസം വകുപ്പ് റീജിണൽ ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡി ടി പി സി സെക്രട്ടറി ജെ.കെ ജിജേഷ്‌കുമാർ, ഇൻഫർമേഷൻ അസിസ്റ്റഡ് കെസി ശ്രീനിവാസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

തലശ്ശേരി പൈതൃകം തൊട്ടറിഞ്ഞ് 53 ടൂർ ഗൈഡുകൾ

ടൂറിസത്തിന്റെ അനന്ത സാധ്യതകളും തലശ്ശേരി പൈതൃക പദ്ധതിയും തലശ്ശേരിയുടെ ചരിത്രവും മനസിലാക്കി 53 ടൂർ ഗൈഡുകൾ. തലശ്ശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാനായി കണ്ണൂർ ഡി ടി പി സി, ടൂറിസം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ശിൽപശാലക്കും പദ്ധതി പ്രദേശ സന്ദർശനവും മ്യൂസിയം വിദഗ്ധരുടെ പാനൽ ചർച്ചക്കുമായാണ് ഇവർ എത്തിയത്. സംസ്ഥാനതലത്തിലെ അംഗീകൃത ടൂറിസം ഗൈഡുമാരിൽ നിന്നും ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗൈഡുമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 53 പേരാണ് ശിൽപശാലയിൽ പങ്കെടുക്കുത്തത്.
ടൂർഗൈഡുകളിലൂടെ കൂടുതൽ സഞ്ചാരികളെ മലബാറിലേക്ക് ആകർഷിക്കുകയാണ്
ശിൽപശാല കൊണ്ട് ലക്ഷ്യമിടുന്നത്.
മലബാറിനെ ടൂറിസത്തിന്റെ വലിയ അവസരമായാണ് കാണുന്നതെന്നും മലബാറിലെ വിവധ ഭാഷകൾ, ഭക്ഷണം, കല, ഐതിഹ്യം, സംസ്‌കാരം എന്നിവ കൂടുതൽ പഠിച്ച് സഞ്ചാരികളെ മലബാറിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചിയിൽ നിന്നെത്തിയ ടൂർ ഗൈഡ് രമ്യ മോഹൻ പറഞ്ഞു.
തുറമുഖ സർക്യൂട്ട്, പഴശ്ശി സർക്യുട്ട്, നാടോടി/ ഐതിഹ്യ സർക്യുട്ട്, സാംസ്‌കാരിക സർക്യുട്ട് എന്നിങ്ങനെ നാലായി തരംതിരിച്ചാണ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഞായറാഴ്ച സംഘം ജില്ലയിലെ വിവിധയിടങ്ങൾ സന്ദർശിച്ചു. ഓടത്തിൽ പള്ളി സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. ഗുണ്ടർട്ട് മ്യൂസിയം, തലശ്ശേരി കോട്ട, സെൻറ് ജോൺസ് ആഗ്ലിക്കൻ ചർച്ച്, ജഗന്നാഥ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, തൊടീക്കളം ക്ഷേത്രം, പഴശ്ശി സ്മൃതി മണ്ഡപം (പടിഞ്ഞാറെ കോവിലകം), മക്രേരി ക്ഷേത്രം എന്നിവക്കു ശേഷം കൊട്ടിയൂർ മഹാദേവക്ഷേത്രം സന്ദർശിച്ച് പര്യടനം പൂർത്തിയാക്കി.

Related posts

*താല്‍ക്കാലിക നിയമനം*

Aswathi Kottiyoor

റെയിൽവേഭൂമിക്ക്‌ വില നൽകേണ്ട ; ഭൂമിക്ക്‌ കണക്കാക്കിയത്‌ 975 കോടി രൂപ

Aswathi Kottiyoor

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; വീഴ്‌ച‌കള്‍ കണ്ടെത്തിയ 81 കടകള്‍ അടപ്പിക്കാന്‍ നടപടി

Aswathi Kottiyoor
WordPress Image Lightbox