24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ‘മംഗല്യ പദ്ധതി’: വിധവാ പുനർ വിവാഹ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം
Kerala

‘മംഗല്യ പദ്ധതി’: വിധവാ പുനർ വിവാഹ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം

ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ ധന സഹായം നൽകുന്ന ‘മംഗല്യ’പദ്ധതി പ്രകാരം 2022-23 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകൾ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം.

Related posts

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor

പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഭക്ഷ്യപരിശോധന കർശനമാക്കും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox