26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • 70%വരെ മരുന്നുകൾക്ക് വിലകുറയും; പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന
Kerala

70%വരെ മരുന്നുകൾക്ക് വിലകുറയും; പ്രഖ്യാപനം ഓഗസ്റ്റ് 15നെന്ന് സൂചന

മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം.ജൂലൈ 22ന് മരുന്ന് കമ്പനികളുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം .

അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയിൽ കൂടുതൽ മരുന്നുകളെ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം.അങ്ങനെ വന്നാൽ അതിൽ ഉൾപ്പെടുന്ന രാസഘടകങ്ങൾക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കാനാകില്ല. വില കുറയ്ക്കാനുമാകും. മരുന്ന് വില കൂടിയാലും കുറച്ചാലും അത് ഏറെ ബാധിക്കുക കേരളത്തെയാണ്. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്

Related posts

ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ട; അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി

ഡെങ്കിപ്പനി: 9 സംസ്ഥാനത്തേക്ക്‌ കേന്ദ്രസംഘം

Aswathi Kottiyoor

ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി 6 കേരള സ്റ്റാര്‍ട്ടപ്പുകള്‍

Aswathi Kottiyoor
WordPress Image Lightbox