24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ കമ്പനികളുടെ സർവീസ് ആരംഭിക്കാന്‍ ശ്രമം
Kerala

കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ കമ്പനികളുടെ സർവീസ് ആരംഭിക്കാന്‍ ശ്രമം

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാനക്കമ്പനികളുടെ സർവീസിനായി ശ്രമം തുടർന്ന് കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ. വിസ്താര, സ്പൈസ് ജെറ്റ്, അലയൻസ് എയർ മുതലായ കമ്പനികളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് കിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം ഉദ്ഘാടനംചെയ്ത ഘട്ടത്തിൽ സ്പൈസ്‌ജെറ്റ് ഉൾ‌െപ്പടെയുള്ള കമ്പനികൾ സർവീസിന് താത്‌പര്യം അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി വന്നതോടെ ഇത് നീട്ടിവെച്ചു. കണ്ണൂരിൽ യാത്രക്കാർ കൂടിവരുന്ന സാഹചര്യത്തിൽ വീണ്ടും ഇക്കാര്യം വിമാനക്കമ്പനികളുടെ സജീവ പരിഗണനയിലുണ്ട്. ആദ്യഘട്ടത്തിൽ ഏതാനും ആഭ്യന്തര സെക്ടറുകളിൽ സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
ഗോവ, ഹുബ്ബള്ളി സെക്ടറുകളിൽ കണ്ണൂരിൽനിന്നുള്ള സർവീസുകൾ കോവിഡിന് ശേഷം നിർത്തി. പല സെക്ടറുകളിലും വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരമില്ലാത്തതാണ് കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെയിരിക്കാൻ കാരണം. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ ഉള്ളതിനേക്കാൾ ഇരട്ടിയിലധികമാണ് പലപ്പോഴും കണ്ണൂരിൽനിന്നുള്ള ടിക്കറ്റ് നിരക്ക്. യാത്രക്കാരെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അകറ്റാൻ കൂടിയ ടിക്കറ്റ് നിരക്കും സർവീസുകളുടെ കുറവും ഇടയാക്കുന്നുണ്ട്. അതേസമയം, എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നിവ സർവീസ് നടത്തുന്ന കണ്ണൂർ-അബുദാബി സെക്ടറിൽ യാത്രാനിരക്ക് താരതമ്യേന കുറവാണെന്നത് ശ്രദ്ധേയമാണ്.
തുടക്കത്തിലുള്ള നാല്‌ കമ്പനികൾ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇപ്പോഴും സർവീസ് നടത്തുന്നത്. കൂടുതൽ കമ്പനികളെത്തിയാൽ കൊച്ചിയിലും മറ്റും ഉള്ളതുപോലെ യാത്രാനിരക്കും കുറയുമെന്ന് യാത്രക്കാരും ട്രാവൽഏജൻസി രംഗത്തുള്ളവരും പറയുന്നു.

Related posts

നടിയെ ആക്രമിച്ച കേസ്‌; തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അന്വേഷണ സംഘം ഹൈക്കോടതിയിൽ

Aswathi Kottiyoor

പുഴുക്കലരി ക്ഷാമം കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

സിൽവർലൈൻ മുടക്കാൻ പഠനത്തിന്‌ റെയിൽവേ ; അതിവേഗത്തിന്‌ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന്‌ നീക്കം

Aswathi Kottiyoor
WordPress Image Lightbox