22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലൈഫ് ഭവന പദ്ധതി : കരട്‌ പട്ടികയിൽ 5,64,091 പേർ
Kerala

ലൈഫ് ഭവന പദ്ധതി : കരട്‌ പട്ടികയിൽ 5,64,091 പേർ

5,64,091 പേരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയിൽ അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂ–- ഭവനരഹിതരുമാണ്. പട്ടികജാതി വിഭാഗത്തിലുള്ള 1,14,557 പേരും പട്ടികവർഗ വിഭാഗത്തിലുള്ള 16,661 പേരും ഉൾപ്പെട്ടു. കലക്ടർ‍ അധ്യക്ഷനായ രണ്ടാംഘട്ട അപ്പീൽ സമിതികൾ 14,009 അപ്പീലും 89 ആക്ഷേപവും തീർപ്പാക്കി. അപ്പീൽ/ആക്ഷേപങ്ങൾ സമയബന്ധിതമായി പരിശോധിച്ച് തീർപ്പാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അഭിനന്ദിച്ചു.

കരട് പട്ടിക ഇനി ഗ്രാമ, വാർഡ്‌ സഭകൾ പരിശോധിക്കും. അനർഹരെ ഒഴിവാക്കാനും അർഹതയുള്ളവരെ ഉൾപ്പെടുത്താനും ഇവർക്ക് അവകാശമുണ്ടാകും. അർഹത തെളിയിക്കുന്ന രേഖ ഗ്രാമ/ വാർഡ‍് സഭാ കൺവീനർ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ലഭ്യമാക്കണം. ആഗസ്‌ത്‌ അഞ്ചിനകം പരിശോധന പൂർത്തിയാക്കും. പുതുക്കിയ വിവരങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറി ലൈഫ് സോഫ്റ്റ്‍വെയറിൽ അപ്ഡേറ്റ് ചെയ്യണം. 10നകം ഇത്‌ പൂർത്തീകരിക്കും. തുടർന്ന്‌ പഞ്ചായത്ത്, നഗരസഭാ ഭരണസമിതി അംഗീകരിക്കും. 16ന്‌ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.

Related posts

അമൃത് പദ്ധതി രണ്ടാംഘട്ടം നഗരഭരണ പ്രദേശങ്ങളിൽ സമൂല മാറ്റമുണ്ടാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വിദ്യയെ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായം തേടി അഗളി പൊലീസ്

Aswathi Kottiyoor

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

Aswathi Kottiyoor
WordPress Image Lightbox