27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും
Kerala

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ ചോദ്യം ചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റല്‍ പ്രഫൂല്‍ ഖോഡ പട്ടേലിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.ഇന്ദിരാ ബാനര്‍ജി, എഎസ് ബൊപ്പണ്ണ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിര്‍ദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താല്‍പര്യം പരിഗണിക്കാതെയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Related posts

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദം; കേരളത്തിൽ ഉൾപ്പെടെ കനത്ത മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

എലിപ്പനി; കോളയാട് കടലുകണ്ടത്ത് വീട്ടമ്മ മരിച്ചു

Aswathi Kottiyoor

സംരക്ഷിക്കപ്പെടേണ്ടത് കുട്ടികളാണ്’;നിഹാലിന്റെ മരണത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox