• Home
  • Kerala
  • ബി​ല്ല് അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കെ​എ​സ്ഇ​ബി ഉ​ത്ത​ര​വ് തി​രു​ത്തി വൈ​ദ്യു​തി മ​ന്ത്രി
Kerala

ബി​ല്ല് അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച കെ​എ​സ്ഇ​ബി ഉ​ത്ത​ര​വ് തി​രു​ത്തി വൈ​ദ്യു​തി മ​ന്ത്രി

ബി​ല്ലു​ക​ള്‍ അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള കെ​എ​സ്ഇ​ബി​യു​ടെ പു​തി​യ ഉ​ത്ത​ര​വ് തി​രു​ത്തി വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. 1,000 രൂ​പ വ​രെ​യു​ള്ള ബി​ല്ലു​ക​ള്‍ കൗ​ണ്ട​റു​ക​ളി​ൽ അ​ട​യ്ക്കാ​മെ​ന്ന് വൈ​ദ്യു​തി അ​റി​യി​ച്ചു.

500 രൂ​പ വ​രെ​യേ കൗ​ണ്ട​റു​ക​ളി​ൽ സ്വീ​ക​രി​ക്കു എ​ന്നാ​യി​രു​ന്നു കെ​എ​സ്ഇ​ബി ഉ​ത്ത​ര​വ്. ര​ണ്ട് ദി​വ​സം മു​മ്പ് 1000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്‍ പി​രി​വ് നി​ർ​ബ​ന്ധ​മാ​യി ഡി​ജി​റ്റ​ലാ​ക്കാ​നും 500 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ൾ കൗ​ണ്ട​റു​ക​ളി​ൽ അ​ട​യ്ക്കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും നി‍​ർ​ദ്ദേ​ശം വ​ന്നി​രു​ന്നു.

എ​ന്നാ​ൽ പ​ണ​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് കു​റ​ച്ച് ത​വ​ണ ഇ​ള​വ് ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ ഈ ​ഇ​ള​വ് ര​ണ്ട് – മൂ​ന്ന് ത​വ​ണ മാ​ത്ര​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ഇ​റ​ക്കി​യ പു​തി​യ ഉ​ത്ത​ര​വി​ല്‍ 1000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ൾ എ​ന്ന​ത് 500 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ളെ​ന്ന് കെ​എ​സ്ഇ​ബി മാ​റ്റി. ഈ ​ഉ​ത്ത​ര​വാ​ണ് മ​ന്ത്രി തി​രു​ത്തി​യ​ത്.

Related posts

വോട്ടെടുപ്പ് ഇന്ന് കഴിയും; എണ്ണ വില കുതിക്കും ; പെട്രോൾ ലിറ്ററിന്‌ 15 മുതൽ 25 രൂപവരെ കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

ആഭിചാരക്കൊല: രണ്ടാംകുറ്റപത്രം ഈയാഴ്‌ച

Aswathi Kottiyoor

പോക്സോ കേസില്‍ 48 വര്‍ഷം തടവ്; വിധി കേട്ട പ്രതി കോടതിയില്‍ വിഷം കഴിച്ചു

Aswathi Kottiyoor
WordPress Image Lightbox