27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം
Kerala

പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം

2021 ഒക്ടോബർ മാസത്തിലെ പ്രകൃതി ക്ഷോഭത്തിൽ ഭവന നാശം സംഭവിച്ചവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിച്ചു. ആലപ്പുഴ, കൊല്ലം, കണ്ണൂർ ജില്ലകളിലെ ഗുണഭോക്താക്കൾക്കായി 4,46,06,100 രൂപയാണ് അനുവദിച്ചത്. ആലപ്പുഴ- 2,28,00,400 കൊല്ലം- 1,86,04,400 കണ്ണൂർ- 32,01,300 രൂപ എന്നിങ്ങനെയാണിത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കൾക്ക് 11,62,98,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭവനനാശം നേരിട്ടവർക്ക് സമതലം/മലയോരം വിഭാഗങ്ങളായി തിരിച്ച് നഷ്ടശതമാനതോത് പ്രകാരം ദുരിതാശ്വാസ നിധിയിൽ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിട്ടുണ്ട്.

Related posts

സംസ്ഥാനത്തെ ഏഴ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം

Aswathi Kottiyoor

റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കും: റവന്യു മന്ത്രി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox