35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാന​ത്തെ പഞ്ചായത്തുകളിൽ 500ഓളം ഒഴിവുകൾ
Kerala

സംസ്ഥാന​ത്തെ പഞ്ചായത്തുകളിൽ 500ഓളം ഒഴിവുകൾ

കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് 500ഓ​ളം ത​സ്തി​ക​ക​ൾ. ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ വാ​തി​ൽ​പ്പ​ടി സേ​വ​നം, ലൈ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തി​ര​ക്കു​പി​ടി​ച്ച കാ​ല​മാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ഈ ​ത​സ്തി​ക​ക​ൾ മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ത​ദ്ദേ​ശ​വ​കു​പ്പ് ഓ​ൺ​ലൈ​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​പ്ര​കാ​രം 64 സെ​ക്ര​ട്ട​റി​മാ​ർ, 36 അ​സി. സെ​ക്ര​ട്ട​റി​മാ​ർ,15 അ​ക്കൗ​ണ്ട​ന്റ്, 11 ക്ല​ർ​ക്ക്, 68 സീ​നി​യ​ർ ക്ല​ർ​ക്ക് എ​ന്നി​ങ്ങ​നെ​യു​ള്ള ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ്ഥ​ലം​മാ​റ്റം ഓ​ൺ​ലൈ​നാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ അ​നു​കൂ​ല വി​ധി ഉ​ണ്ടാ​യി​ട്ടും ഭ​ര​ണ​ക​ക്ഷി യൂ​നി​യ​നു​ക​ളു​ടെ താ​ൽ​പ​ര്യ​മി​ല്ലാ​യ്മ കാ​ര​ണം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും പ​ക​പോ​ക്ക​ലി​നും വേ​ണ്ടി​യാ​ണ് യൂ​നി​യ​നു​ക​ൾ ഓ​ൺ​ലൈ​ൻ സ്ഥ​ലം​മാ​റ്റം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കോ​ട​തി​യ​ല​ക്ഷ്യ​ത്തെ ഭ​യ​ന്ന് ഗ​ത്യ​ന്ത​ര​മി​ല്ലാ​ത്ത ഘ​ട്ട​ത്തി​ലാ​ണ് വ​കു​പ്പ് ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​റി​നാ​യി മേ​യ് അ​ഞ്ചി​ന് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നെ​ത്ത​ന്നെ സോ​ഫ്റ്റ് വെ​യ​ർ ത​യാ​റാ​ക്കാ​ൻ ഏ​ൽ​പി​ച്ച​ത് നേ​രാം​വ​ണ്ണം ന​ട​ക്ക​രു​തെ​ന്ന വ​കു​പ്പി​ന്റെ​യും യൂ​നി​യ​ന്റെ​യും നി​ർ​ബ​ന്ധ​മാ​ണെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം.

മൂ​ന്നു​മാ​സ​മാ​യി മി​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ഴും വി​വ​ര​ശേ​ഖ​ര​ണം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ കാ​ര​ണം സ്ഥ​ലം​മാ​റ്റ സ​മ​യ​ക്ര​മം മൂ​ന്നു പ്രാ​വ​ശ്യം മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി. സ്ഥ​ലം​മാ​റ്റ​വും പ്ര​മോ​ഷ​നും എ​ന്ന് ന​ട​ക്കു​മെ​ന്ന​ത് ഇ​പ്പോ​ഴും അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട രീ​തി​യി​ൽ​ത​ന്നെ സ്ഥ​ലം​മാ​റ്റം ന​ട​ത്താ​നു​ള്ള യൂ​നി​യ​നു​ക​ളു​ടെ​യും വ​കു​പ്പി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​ന്റെ​യും താ​ൽ​പ​ര്യ​മാ​ണ് ഇ​തി​നു​പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് വി​മ​ർ​ശ​നം.

പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്റെ​യും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും തി​ര​ക്കു​പി​ടി​ച്ച സ​മ​യ​ത്ത് നൂ​റോ​ളം ഒ​ഴി​വു​ക​ൾ സെ​ക്ര​ട്ട​റി, അ​സി. സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​പ്പോ​ൾ ഇ​തി​നെ​തി​രെ ഭ​ര​ണ​ക​ക്ഷി​യി​ൽ​പെ​ട്ട പ്ര​സി​ഡ​ന്റു​മാ​ർ ത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

പദ്ധതികൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഏകീകൃത തദ്ദേശവകുപ്പ് സഹായകമാകും: മന്ത്രി എം.ബി രാജേഷ്

Aswathi Kottiyoor

രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം: മന്ത്രി വി.എൻ വാസവൻ

Aswathi Kottiyoor

നാളികേര കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox