25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേന്ദ്ര നിലപാടുമൂലം 23,000 കോടി കുറയും : ധനമന്ത്രി
Kerala

കേന്ദ്ര നിലപാടുമൂലം 23,000 കോടി കുറയും : ധനമന്ത്രി

കേന്ദ്ര സർക്കാർ നിലപാടുമൂലം സംസ്ഥാനത്തിന്‌ ഈവർഷം 23,000 കോടിയുടെ കുറവുണ്ടാകുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്‌താവനയിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. 7000 കോടിയുടെ റവന്യൂ കമ്മി ഗ്രാന്റ് കുറവുവരുത്തിയതും 12,000 കോടി ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചു. വായ്‌പാ പരിധി കുറച്ച്‌ 3.5 ശതമാനമാക്കി. കിഫ്ബി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെഎസ്എസ്‌പിഎൽ) എന്നിവയുടെ പ്രവർത്തനത്തിനു നൽകുന്ന ഗ്യാരന്റി സർക്കാരിന്റെ കടബാധ്യതയായി നിർവചിച്ചതുമൂലം 14,000 കോടി സർക്കാരിന്റെ കടമായി വിലയിരുത്തുകയാണ്. ഇതുവഴി കടമെടുപ്പിൽ ഈവർഷം 3578 കോടിയാണ്‌ കുറവുവരുത്തിയത്‌.

കിഫ്ബി, കെഎസ്എസ്‌പിഎൽ എന്നിവയുടെ കടമെടുക്കൽ സംസ്ഥാനത്തിന്റെ അറ്റവായ്‌പാ പരിധിയിൽ ഉൾപ്പെടുത്തിയപ്പോൾ കേന്ദ്ര സർക്കാരിന്റെ സമാന ഏജൻസികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ബോധപൂർവം ഒഴിവാക്കി.

2019ൽ പുറത്തിറക്കിയ മസാല ബോണ്ടിലൂടെ 2150 കോടിയാണ്‌ കിഫ്ബി സമാഹരിച്ചത്‌. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്‌ നിഷ്‌കർഷിച്ച എല്ലാ അനുമതിയും നേടിയശേഷമാണ് മസാല ബോണ്ടിറക്കിയത്. ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറൽ സാമ്പത്തിക സംവിധാനത്തെ കേന്ദ്രം അട്ടിമറിക്കുകയാണ്‌. ധനകമീഷൻ വഴിയും ഇതര മാർഗങ്ങൾ വഴിയുമുള്ള ധന കൈമാറ്റത്തിൽ കുറവ് വരുത്തുന്നു. ഫെഡറൽ സാമ്പത്തികഘടനയുടെ ഇത്തരം കടുത്ത ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

മെ​ഡി​ക്ക​ൽ ക്ലാ​സു​ക​ൾ ജൂ​ലൈ ഒ​ന്ന് മു​ത​ൽ; കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ ഉ​ടൻ

Aswathi Kottiyoor
WordPress Image Lightbox