24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദേശീയപാതയിൽ ബ്ലാക്ക് സ്പോട്ടുകൾ : മന്ത്രി ആന്റണി രാജു
Kerala

ദേശീയപാതയിൽ ബ്ലാക്ക് സ്പോട്ടുകൾ : മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള “ബ്ലാക്ക് സ്പോട്ടു’കൾ ദേശീയപാതകളിലാണെന്ന് മന്ത്രി ആന്റണി രാജു. 159 ബ്ലാക്ക് സ്പോട്ടാണ് ദേശീയപാതകളിലുള്ളത്. സംസ്ഥാന ഹൈവേയിൽ 51ഉം മറ്റു റോഡുകളിൽ 28ഉം ഉൾപ്പെടെ ആകെ 238 അപകട സാധ്യതാ മേഖലയുണ്ട്‌.
റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടി കേരള റോഡ് സുരക്ഷാ അതോറിറ്റിയും മോട്ടോർ വാഹനവകുപ്പും സ്വീകരിക്കുന്നുണ്ട്. ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയും കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയവുമാണ്. ഇക്കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി. 98 ബ്ലാക്ക് സ്പോട്ട്‌ അടിയന്തരമായി പരിഹരിക്കാൻ റോഡ് സുരക്ഷാ ഫണ്ടിൽനിന്ന്‌ പൊതുമരാമത്ത് വകുപ്പിന് തുക അനുവദിച്ചു. ബ്ലാക്ക് സ്പോട്ടുകളുടെ ഗൂഗിൾ മാപ്പിങ്‌ നടത്തുന്നുണ്ട്.

നിർമിത ബുദ്ധി, ഓട്ടോമാറ്റഡ്‌ നമ്പർ പ്ലേറ്റ് തിരിച്ചറിയൽ എന്നീ നൂതന സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ കാമറകൾ സ്ഥാപിച്ച് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. സ്മാർട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ പദ്ധതിയുടെ ഭാഗമായി ബോഡി വോൺ കാമറ, ഡിജിറ്റൽ ലക്സ്‌ മീറ്റർ, ഡാഷ്‌ ബോർഡ്‌ കാമറ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാൻ നടപടി എടുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Related posts

നായക്ക് 500, പൂച്ചക്ക് 100; വളർത്തുമൃഗങ്ങൾക്കും ലൈസൻസ്.

Aswathi Kottiyoor

വിവാഹം ഓൺലൈനിൽ, ബന്ധുക്കൾ ഓഫ്‌ലൈനിൽ; സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം പുനലൂരില്‍.

Aswathi Kottiyoor

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും…………..

Aswathi Kottiyoor
WordPress Image Lightbox