21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു*
Kerala

സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു*

സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാനാണ് നിലവിലെ തീരുമാനം. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചതോടെ ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. നേരത്തെ തന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളേയും പന്നിയിറച്ചിയും കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Related posts

ഇക്കോ സെൻസിറ്റീവ് സോൺ: വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സ്ഥല പരിശോധന

Aswathi Kottiyoor

ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്

Aswathi Kottiyoor

റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്

Aswathi Kottiyoor
WordPress Image Lightbox