24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വിദ്യാർത്ഥികൾക്ക് പുതിയ യാത്രാ പാസുമായി കൊച്ചി മെട്രോ
Kerala

വിദ്യാർത്ഥികൾക്ക് പുതിയ യാത്രാ പാസുമായി കൊച്ചി മെട്രോ

വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ പുതിയ രണ്ടു പാസുകൾ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേ- പാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. ഡേ പാസ് ഉപയോഗിച്ച് അൻപത് രൂപയ്‌ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം.

1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ റീചാർജ്ജ് ചെയ്‌ത് ഉപയോഗിക്കാം. വിദ്യാർത്ഥികൾക്ക് സ്‌കൂൾ/കോളേജ് നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച് ജൂലൈ 25വരെ പാസുകൾ വാങ്ങാമെന്ന് അധികൃതർ വ്യക്തമാക്കി.

Related posts

ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്……….

Aswathi Kottiyoor

രാജീവ്‌ ഗാന്ധി വധക്കേസ് : സുപ്രീംകോടതി വിധി അധികാരദുർവിനിയോഗം നടത്തുന്ന ഗവർണർമാർക്കുള്ള താക്കീത്‌

Aswathi Kottiyoor

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വ്യാജസന്ദേശം; നടപടിക്കൊരുങ്ങി കെഎസ്ഇബി.

Aswathi Kottiyoor
WordPress Image Lightbox