23.8 C
Iritty, IN
July 4, 2024
Uncategorized

ചന്ദ്രനിലേക്കൊരു യാത്ര

മട്ടന്നൂർ : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചന്ദ്രനിലേക്കൊരു യാത്ര പരിപാടി സംഘടിപ്പിച്ചു.ജൂലൈ 21 ചാന്ദ്രദിനവുമായി ബദ്ധപെട്ട് സ്കൂളിൽ നടന്ന ചന്ദ്രനിലേക്കൊരു യാത്ര പരിപാടിയിൽ ചന്ദ്രയാൻ യാത്രികരെ അനുകരിച്ച് വിദ്യാർത്ഥികൾ ചന്ദ്രനിലേക്ക് യാത്ര നടത്തി. തുടർന്ന് അവിടെയുണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ പി ബഷീർ ഉദ്ഘാടനം ചെയ്തു. സി സി രമാദേവി അധ്യക്ഷയായി. മാനേജർ വി എം ഇബ്രാഹിം , സി എം രതീഷ്, കെ കെ ഉസ്മാൻ , മുഹമ്മദ് അജ്മൽ , സലിം, പി വി അനുശ്രീ, കെ അഞ്ജന, ഒപി അതുല്യ,ഹർഷ , സുമയ്യ എന്നിവർ സംസാരിച്ചു.

Related posts

തൃശൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

Aswathi Kottiyoor

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്.

Aswathi Kottiyoor

ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഇതുവരെ മാറ്റിവെച്ചത് 35 തവണ

Aswathi Kottiyoor
WordPress Image Lightbox