21.6 C
Iritty, IN
November 21, 2024
  • Home
  • Delhi
  • പുതിയ രാഷ്ട്രപതി തിങ്കളാഴ്‌ച ചുമതലയേൽക്കും ഇന്നറിയാം രാഷ്ട്രപതിയെ.
Delhi

പുതിയ രാഷ്ട്രപതി തിങ്കളാഴ്‌ച ചുമതലയേൽക്കും ഇന്നറിയാം രാഷ്ട്രപതിയെ.


ന്യൂഡൽഹി:
ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ അറിയാം. എൻഡിഎയുടെ ദ്രൗപദി മുർമുവും പ്രതിപക്ഷ പാർടികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത്‌ സിൻഹയുമാണ്‌ മത്സരാർഥികൾ. ബിജെഡി, വൈഎസ്‌ആർസിപി, ജെഎംഎം, ശിവസേന തുടങ്ങി എൻഡിഎയ്‌ക്ക്‌ പുറത്തുള്ള കക്ഷികൾകൂടി പിന്തുണ പ്രഖ്യാപിച്ചതിനാൽ മുർമുവിന്‌ അറുപത്‌ ശതമാനത്തിലേറെ വോട്ട്‌ തീർച്ചയാണ്‌.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തിങ്കളാഴ്‌ചയായിരുന്നു വോട്ടെടുപ്പ്‌. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ഞായറാഴ്‌ച അവസാനിക്കും. പുതിയ രാഷ്ട്രപതി തിങ്കളാഴ്‌ച ചുമതലയേൽക്കും. പതിനാറാമത്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്‌ നടന്നതെങ്കിലും പതിനഞ്ചാമത്‌ രാഷ്ട്രപതിയാണ്‌ ചുമതലയേൽക്കുക. ആദ്യ രാഷ്ട്രപതി രാജേന്ദ്രപ്രസാദ്‌ രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related posts

കേന്ദ്രം യുവജനങ്ങളെ അവ​ഗണിച്ചതെന്ത് ; രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി………..

Aswathi Kottiyoor

കേന്ദ്ര ബജറ്റ് – 2022 ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും;ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കും

Aswathi Kottiyoor

*എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

Aswathi Kottiyoor
WordPress Image Lightbox