• Home
  • Kerala
  • മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം
Kerala

മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള ലി​സ്റ്റ് വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും ലി​സ്റ്റു ചെ​യ്ത ആ​ശു​പ​ത്രി​ക​ളി​ലെ മു​ഴു​വ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളെ​യും മെ​ഡി​സെ​പ് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും (അ​താ​യ​ത് ലി​സ്റ്റ് ചെ​യ്ത ആ​ശു​പ​ത്രി​ക​ളി​ൽ എ​ല്ലാ​വി​ധ ചി​കി​ത്സ​യും ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ക) കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്പി​പി​ഡ​ബ്ല്യു​എ) സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​യ​വ മാ​റ്റം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രോ​ഗി​ക​ൾ​ക്ക് തു​ട​ർ ചി​കി​ത്സാ​സൗ​ക​ര്യ​വും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സി​ക്കേ​ണ്ട രോ​ഗി​ക​ൾ​ക്കു കൂ​ടി മെ​ഡി​സെ​പ് പ​ദ്ധ​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​പി ചി​കി​ത്സ കൂ​ടി പ്ര​സ്തു​ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക 70 വ​യ​സ് ക​ഴി​ഞ്ഞ പെ​ൻ​ഷ​ൻ​കാ​ർ​ക്കെ​ങ്കി​ലും ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി അ​നു​വ​ദി​ക്കാ​ത്ത ഡി​എ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​യ്യം രാ​ഘ​വ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജി. ജോ​സ​ഫ്, ഇ. ​ര​വീ​ന്ദ്ര​ൻ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, പി. ​മോ​ഹ​ന​ൻ, എ. ​സ​ത്യ​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു

Aswathi Kottiyoor

അവശ്യ വസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ നടപടി അടിയന്തരമായി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Aswathi Kottiyoor

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox