24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധം; ര​ണ്ട് മ​ര​ണം, 2642 പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Kerala

അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധം; ര​ണ്ട് മ​ര​ണം, 2642 പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും 2,642 പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്ത​താ​യി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ്. പാ​ർ​ല​മെ​ന്‍റി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​വി​ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഫ​ല​മാ​യി സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച റീ​ഫ​ണ്ടി​ന്‍റെ പ്ര​ത്യേ​ക ഡാ​റ്റ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി​യി​ൽ റെ​യി​ൽ​വേ മ​ന്ത്രി പ​റ​ഞ്ഞു. ജൂ​ണ്‍ 14-22വ​രെ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഏ​ക​ദേ​ശം 102.96 കോ​ടി രൂ​പ റീ​ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും കാ​ര​ണം റെ​യി​ൽ​വേ​യ്ക്ക് 2019-20ൽ 151 ​കോ​ടി രൂ​പ​യും 2020-21ൽ 904 ​കോ​ടി രൂ​പ​യും 2021-22ൽ 62 ​കോ​ടി രൂ​പ​യും ന​ഷ്ട​മു​ണ്ടാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

അ​ഗ്നി​പ​ഥ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​രി​ച്ച-​പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

Aswathi Kottiyoor

വിതുര താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി

Aswathi Kottiyoor

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox