24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം, ലാത്തിയടി; ഒട്ടേറെപ്പേർക്ക് പരുക്ക്.*
Kerala

വിദ്യാർഥിനിയുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം, ലാത്തിയടി; ഒട്ടേറെപ്പേർക്ക് പരുക്ക്.*


ചടയമംഗലം (കൊല്ലം) ∙ നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി –യുവജന സംഘടന പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. 5 കെഎസ്‌യു– യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും 4 എസ്എഫ്ഐ പ്രവർത്തകർക്കും 4 പൊലീസുകാർക്കും ഒരു മാധ്യമ പ്രവർത്തകനും പരുക്കേറ്റു. എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ വനിതാ സിവിൽ പൊലീസ് ഓഫിസറുടെ അടക്കം യൂണിഫോമിൽ കരിഓയിൽ ഒഴിച്ചു. കോളജിന്റെ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചു.വിദ്യാർഥി– യുവജന മാർച്ചുകൾ പൊലീസ് തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. രാവിലെ മുതൽ വൈകിട്ട് വരെയും പൊലീസും വിവിധ സംഘടനാ പ്രവർത്തകരും തമ്മിലുള്ള സംഘർഷം ആയൂർ മാർത്തോമ്മാ കോളജ് ഓഫ് സയൻസ് ടെക്നോളജിക്ക് മുൻവശം യുദ്ധക്കളമാക്കി. പൊലീസിനു നേരെയും കല്ലേറുണ്ടായി. പൊലീസിനെ വെട്ടിച്ചു കോളജിനകത്ത് കടന്ന കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ഭാർഗവൻ, കൗശിക് എം ദാസ്, യദുകൃഷ്ണൻ, എസ്.പി അതുൽ, നെസ്ഫൽ കലതിക്കാട് തുടങ്ങിയവർക്കു പരുക്കേറ്റു. വീക്ഷണം ദിനപത്രം പ്രാദേശിക ലേഖകൻ നസീബ് റഹുമാനും പൊലീസ് മർദനത്തിൽ പരുക്കേറ്റു.

പിന്നാലെ കോളജിനകത്തു കയറി എബിവിപി പ്രവർത്തകർ കല്ലെറിഞ്ഞു. കോളജിന്റെ ഗ്ലാസുകൾ അടിച്ചു പൊട്ടിച്ചു. ജനൽ അടിച്ചു പൊട്ടിച്ച കേസിൽ എബിവിപി ജില്ലാ സംഘടനാ സെക്രട്ടറി വിഷ്ണുവി(22)നെ പൊലീസ് അറസ്റ്റ് ചെയ്തു. എഐവൈഎഫ്, എംഎസ്എഫ്, ഫ്രറ്റേണിറ്റി, ജനാധിപത്യ മഹിളാ അസോസിയേഷൻ, മഹിളാ സംഘം പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

Related posts

വൈദ്യശാസ്‌ത്രലോകം കോഴിക്കോട്ടേക്ക്; ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ ആദ്യ ഘട്ടം ആരംഭിച്ചു

Aswathi Kottiyoor

ലോകത്താകെയുള്ള അഞ്ചിലൊന്ന് കടുവകള്‍ക്കും ഭീഷണിയായി അണക്കെട്ടുകള്‍.

Aswathi Kottiyoor

കേരളം അഞ്ചര വർഷമായി ഒരു നികുതിയും കൂട്ടിയിട്ടില്ല; കൂട്ടിയവർ മുഴുവൻ കുറയ്ക്കുക’.

Aswathi Kottiyoor
WordPress Image Lightbox