പത്തനംതിട്ട: എന്‍.എസ്.എസ്. മുന്‍ പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
2012 മുതല്‍ തുടര്‍ച്ചയായി നാല് തവണ എന്‍.എസ്.എസ്. പ്രസിഡന്റായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ 2022 ജൂണിലാണ് സ്ഥാനം ഒഴിഞ്ഞത്. മൂന്നുതവണ എന്‍.എസ്.എസ്. പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ്, എന്‍.എസ്.എസ്. ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: കെ രമാഭായി. മക്കള്‍: നിര്‍മല, മായ. മരുമക്കള്‍: ശിവശങ്കരന്‍ നായര്‍, ജസ്റ്റിസ് കെ. ഹരിപാല്‍. സഹോദരങ്ങള്‍: ഡോ പി.എന്‍. രാജു, പി.എന്‍. രവീന്ദ്രനാഥ്, എന്‍. ശാരദാമ്മ.