24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ൽ 140 പേ​രും വോ​ട്ട് ചെ​യ്തു
Kerala

രാ​ഷ്‌ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള​ത്തി​ൽ 140 പേ​രും വോ​ട്ട് ചെ​യ്തു

രാ​​​ഷ്‌ട്രപ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 140 നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഉ​​​ത്ത​​​ർപ്ര​​​ദേ​​​ശി​​​ൽ നി​​​ന്നു​​​ള്ള ഒ​​​രു എം​​​എ​​​ൽ​​​എ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നു​​​ള്ള ഒ​​​രു എം​​​പി​​​യും കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ൽ വോ​​​ട്ടു​​​ചെ​​​യ്തു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ബൂ​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ൾ രാ​​​ത്രി​​​യോ​​​ടെ ക​​​ടു​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ൽ എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

പാ​​​ല​​​ക്കാ​​​ട്ട് ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ സേ​​​വാ​​​പു​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാ പ്ര​​​തി​​​നി​​​ധി നീ​​​ൽ ര​​​ത്ത​​​ൻ സിം​​​ഗ് വീ​​​ൽചെ​​​യ​​​റി​​​ലെ​​​ത്തി​​​യാ​​​ണു വോ​​​ട്ട് ചെ​​​യ്ത​​​ത്.

ത​​​മി​​​ഴ്നാ​​​ട് തി​​​രു​​​നെ​​​ൽ​​​വേ​​​ലി​​​യി​​​ലെ ലോ​​ക്​​​സ​​​ഭാം​​​ഗ​​​വും ഡി​​​എം​​​കെ പ്ര​​​തി​​​നി​​​ധി​​​യു​​​മാ​​​യ ജ്ഞാ​​​ന തെ​​​രൈ​​​വി​​​യം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ പി​​​പി​​​ഇ കി​​​റ്റ് ധ​​​രി​​​ച്ചാ​​​ണു വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സി​​​പി​​​എ​​​മ്മി​​​ലെ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് ആ​​​ദ്യം വോ​​​ട്ട് ചെ​​​യ്ത​​​ത്. അവസാനം വോട്ട് ചെ യ്തതു സ്പീ​​​ക്ക​​​ർ എം.​​​ബി. ​​​രാ​​​ജേ​​​ഷും.

നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ലെ 740-ാം ന​​​ന്പ​​​ർ മു​​​റി​​​യി​​​ലൊ​​​രു​​​ക്കി​​​യ ബൂ​​​ത്തി​​​ൽ രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ്. നാ​​​ലു​​​മ​​​ണി​​​യോ​​​ടെ എ​​​ല്ലാ​​​വ​​​രും വോ​​​ട്ട് ചെ​​​യ്തെ​​​ങ്കി​​​ലും അ​​​ഞ്ചു​​​മ​​​ണി​​​ക്കു ശേ​​​ഷ​​​മേ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യു​​​ള്ളൂ.

Related posts

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി

Aswathi Kottiyoor

കോ​ത​മം​ഗ​ല​ത്ത് വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വ​ച്ചു കൊ​ന്ന് സു​ഹൃ​ത്ത് ജീ​വ​നൊ​ടു​ക്കി

Aswathi Kottiyoor

കേരളാ പൊലീസ്‌ മികച്ചത്‌ ;യുപിയേക്കാൾ ഏറെമുന്നിൽ : ഗവർണർ

Aswathi Kottiyoor
WordPress Image Lightbox