24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Kerala

പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മലയാളി അത്ലറ്റ് പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പി.ടി ഉഷയെ ബി.ജെ.പി എം.പി മനോജ് തിവാരി സ്വീകരിച്ചു.നടന്‍ സുരേഷ് ഗോപിയുടെ കാലാവധി കഴിയുന്ന അവസരത്തിലാണ് കേരളത്തില്‍ നിന്ന് പി.ടി. ഉഷയെ കൊണ്ടു വരുന്നത്.

പി.ടി. ഉഷയെ കൂടാതെ സംഗീത സംവിധായകന്‍ ഇളയരാജ, ബാഹുബലി സിനിമ ചെയ്ത എസ്. രാജമൗലിയുടെ പിതാവും പ്രമുഖ തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ വി. വിജയേന്ദ്ര പ്രസാദ് ഗാരു, ദക്ഷിണ കന്നഡയിലെ ധര്‍മസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്ര ട്രസ്റ്റി വീരേന്ദ്ര ഹെഗ്ഗാഡെ എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കുമെന്ന് ആണയിട്ട ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി ഹൈദരാബാദില്‍ സമാപിച്ചതിന് പിന്നാലെയാണ് നാല് തെന്നിന്ത്യന്‍ പ്രതിഭകളെ മോദിസര്‍ക്കാര്‍ നോമിനേറ്റഡ് അംഗങ്ങളുടെ ക്വോട്ടയില്‍ രാജ്യസഭയിലേക്ക് കൊണ്ടു വന്നത്.

Related posts

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാല് റാങ്ക് വനിതകൾക്ക്

Aswathi Kottiyoor

സിനിമ മേഖലയിലെ ലഹരി ഉപയോഗം സർക്കാർ ഗൗരവത്തോടെ കാണും: വിലക്ക് മുന്നോട്ട് പോകട്ടെയെന്ന് മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

ഊർജ സംരക്ഷണത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കും പങ്ക്: മന്ത്രി കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox