24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഫിനിഷ് ചെയ്തത് 11-ാമത്
Kerala

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഫിനിഷ് ചെയ്തത് 11-ാമത്


യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യന്‍താരം അവിനാഷ് സാബ്ലെയ്ക്ക് മെഡലില്ല. ചൊവ്വാഴ്ച നടന്ന ഫൈനലില്‍ എട്ടു മിനിറ്റ് 31.75 സെക്കന്‍ഡില്‍ 11-ാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്.

നേരത്തെ ഹീറ്റ്സില്‍ മൂന്നാമനായിട്ടാണ് സാബ്ലെ ഫൈനലിലേക്ക് യോഗ്യത നേടിയത്. 27-കാരനായ മഹാരാഷ്ട്രക്കാരന്‍ എട്ട് മിനിറ്റ് 18.75 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ദേശീയ റെക്കോഡുകാരനായ (8:12.48) സാബ്ലെക്ക് പക്ഷേ ഫൈനലില്‍ ആ പ്രകടനത്തിനടുത്ത് പോലും എത്താനായില്ല.

എട്ടു മിനിറ്റ് 25.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മൊറോക്കോയുടെ ഒളിമ്പിക് ജേതാവു കൂടിയായ സൂഫിയാന്‍ എല്‍ ബക്കാലി സ്വര്‍ണം നേടി. എട്ടു മിനിറ്റ് 26.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ ലമേച ഗിര്‍മയ്ക്കാണ് വെള്ളി. കെനിയയുടെ കണ്‍സെസ്ലസ് കിപ്രുതോ വെങ്കലം നേടി

Related posts

ജൂൺ ഒന്നിന് പ്രവേശനോത്സവം; ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ

Aswathi Kottiyoor

ക​ർ​ണാ​ട​ക​ത്തി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor

റസ്റ്റ് ഹൗസ് ബുക്കിങ്‌: കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox