• Home
  • Kerala
  • ‘കൂട്ട്‌ ’ കൂടാൻ പൊലീസ്‌ എത്തുന്നു; പദ്ധതി 26ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും
Kerala

‘കൂട്ട്‌ ’ കൂടാൻ പൊലീസ്‌ എത്തുന്നു; പദ്ധതി 26ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാൻ പൊലീസ്‌ ആവിഷ്‌കരിക്കുന്ന ‘കൂട്ട്‌ ’ പദ്ധതിക്ക്‌ 26നു തുടക്കമാകും. ബച്‌പൻ ബചാവോ ആന്തോളനുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതി രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കുട്ടികൾക്കുനേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ്‌ പദ്ധതി. സ്‌കൂൾതലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കും. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആധുനിക സാങ്കേതികവിദ്യകളിലൂടെ ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കും.

രണ്ടാംഘട്ടത്തിൽ പി ഹണ്ട് റെയ്‌ഡുകൾ കൂടിയ ജില്ലകളിൽ അസോസിയേഷൻ ഫോർ വളന്റിയർ ആക്‌ഷൻ ജില്ലാ പൊലീസുമായി സഹകരിച്ച് കൗൺസലിങ്‌ സെന്ററുകൾ സ്ഥാപിക്കും. കുറ്റകൃത്യങ്ങൾക്ക്‌ ഇരയായ കുട്ടികളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രാപ്തരാക്കുന്നതിനൊപ്പം നിയമസഹായം നൽകി കുറ്റകൃത്യങ്ങൾക്ക്‌ എതിരായി പോരാടാൻ അവരെ സജ്ജമാക്കും. ഫെയ്‌സ്‌ബുക്ക്‌, ചൈൽഡ്‌ ലൈൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബ്ല്യൂചിപ്‌, മാക്‌ ലാബ്‌സ്‌, ഇൻകർ റോബോട്ടിക്‌സ്‌, ബോധിനി, ഇന്ത്യ ഫ്യൂച്ചർ ഫൗണ്ടേഷൻ, സൈബർ സുരക്ഷ ഫൗണ്ടേഷൻ (എൻജിഒ) എന്നിവരുടെ സഹകരണത്തോടെയാണ് കൂട്ട് നടപ്പാക്കുന്നത്.

Related posts

ഒരേ വില്ലേജില്‍ 3 വര്‍ഷം പിന്നിട്ട അസിസ്റ്റന്റുമാരെ മാറ്റാന്‍ ഉത്തരവ്

Aswathi Kottiyoor

മഴക്കെടുതി: തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം

Aswathi Kottiyoor

നിയമസഭ: ആദ്യദിനങ്ങളിൽ പരിഗണിക്കുക നാലുവീതം ബില്ലുകൾ

Aswathi Kottiyoor
WordPress Image Lightbox