23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോളയാട് വി. അൽഫോൻസാ ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി
Kerala

കോളയാട് വി. അൽഫോൻസാ ദേവാലയത്തിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി

കോളയാട്: തലശ്ശേരി അതിരൂപത തീർത്ഥാടന ദേവാലയമായ കോളയാട് വിശുദ്ധ അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷത്തിന് തുടക്കമായി. തലശ്ശേരി അതിരൂപത ബിഷപ് എമിറേറ്റ്സ് മാർ ജോർജ് വലിയമറ്റം കൊടിയുയർത്തി. വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

വിവിധ ദിവസങ്ങളിൽ വൈകിട്ട് 4: 30 ന് വിശുദ്ധ കുർബാന, വചനസന്ദേശം, ലദീഞ്ഞ്, നൊവേന തുടങ്ങിയവ ഉണ്ടായിരിക്കും .തിരു കർമ്മങ്ങൾക്ക് റവ .മോൺ: സിബി പാലക്കുഴി ,റവ ഡോ ജോസഫ് കാക്കരമറ്റത്തിൽ ,ഫാ. യേശുദാസ് OCD ,ഫാദർ ബോണി റിബെയ്‌രോ OCD , ഫാ .ജിജോ റോക്കി OCD , ഫാ .പോൾ വള്ളോപ്പിള്ളി, റവ .ഡോ ജോസഫ് മുട്ടത്തു കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും

ജൂലൈ 23 ശനിയാഴ്ച രാവിലെ ഒമ്പതിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് ഫാ .പോൾ വള്ളോപ്പിള്ളി കാർമ്മികത്വത്തിലും വൈകിട്ട് 4 30ന് ആഘോഷമായ കുർബാന, വചന സന്ദേശം , നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് ഫാ ജോസഫ് മുട്ടത്തുകുന്നേലും നേതൃത്വം നൽകും.

ജൂലൈ 24 ഞായറാഴ്ച രാവിലെ 9 30 ന് ആഘോഷമായ കുർബാന , വചന സന്ദേശം, നൊവേന തുടങ്ങിയവക്ക് ഫാ. മാർട്ടിൻ വരിക്കാനിക്കലും, വൈകിട്ട് 4: 30ന് ആഘോഷമായ കുർബാന നൊവേന എന്നിവക്ക് റവ ഡോ . പോൾ കണ്ടത്തിലും നേതൃത്വം നൽകും. ജൂലൈ 25 തിങ്കൾ വൈകിട്ട് നാലിന് ആഘോഷമായ വി .കുർബാന, നൊവേന, വചനസന്ദേശം തിരുക്കർമ്മങ്ങൾക്ക് ഫാ .ജിതിൻ വടക്കയിൽ നേതൃത്വം നൽകും.
ജൂലൈ 26 ചൊവ്വ വൈകിട്ട് 4 30ന് ആഘോഷമായ വിശുദ്ധ കുർബാന വചനസന്ദേശം, നൊവേന തിരുക്കർമ്മങ്ങൾക്ക് ഫാ . മാത്യു ആലങ്കോട് നേതൃത്വം നൽകും . 27 ബുധനാഴ്ച 4 30ന് ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം നൊവേന .റവ മോൺ ആൻറണി മുതുകുന്നേൽ നേതൃത്വം നൽകും

സമാപന ദിവസമായ 28 വ്യാഴം രാവിലെ 10 15ന് ആഘോഷമായ വിശുദ്ധ കുർബാന വചന സന്ദേശം നൊവേന തുടങ്ങിയ തിരുകർമ്മങ്ങൾക്ക് മാർ ജോസഫ് പാംപ്ലാനി കാർമികത്വം വഹിക്കും തുടർന്ന് പ്രദക്ഷിണം പാച്ചോർ നേർച്ച എന്നിവയുമുണ്ടായിരിക്കും.

Related posts

ഉക്രയ്‌നിലുള്ളത്‌ 2320 മലയാളി വിദ്യാർഥികൾ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക്‌ മുഖ്യമന്ത്രി കത്തയച്ചു

Aswathi Kottiyoor

വൈ​ദ്യു​തി നി​ര​ക്കി​ൽ 6.6 ശ​ത​മാ​നം വ​ർ​ധ​ന

Aswathi Kottiyoor

ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും

Aswathi Kottiyoor
WordPress Image Lightbox