21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വീണ്ടും ഇരുട്ടടി; അരിവില വർധന ഇന്നുമുതൽ
Kerala

വീണ്ടും ഇരുട്ടടി; അരിവില വർധന ഇന്നുമുതൽ

അ​​​രി​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു രൂ​​​പ മു​​​ത​​​ൽ മൂ​​​ന്നു രൂ​​​പ​​​ വ​​​രെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും. പാ​​​ക്ക​​​റ്റി​​​ൽ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്കും പാ​​​ൽ ഒ​​​ഴി​​​കെ​​​യു​​​ള്ള പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും അ​​​ഞ്ചു ശ​​​ത​​​മാ​​​നം ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഇ​​​ന്നു നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​കു​​​ന്ന​​​ത്. പാ​​​ക്ക​​​റ്റി​​​ൽ അ​​​ല്ലാ​​​തെ ചി​​​ല്ല​​​റ​​​യാ​​​യി തൂ​​​ക്കി ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്കു വി​​​ല ഉ​​​യ​​​രി​​​ല്ല.

അ​​​രി​​​യും ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള ബ്രാ​​​ൻ​​​ഡ​​​ഡ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന നി​​​കു​​​തി പാ​​​ക്ക​​​റ്റി​​​ലാ​​​ക്കി വി​​​ൽ​​​പ​​​ന ന​​​ട​​​ത്തു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കാ​​​ൻ ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​രു​​​ട്ട​​​ടി​​​യാ​​​കു​​​ന്ന​​​ത്.

ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ലു​​​ള്ള 75 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​തോ​​​ടെ നി​​​കു​​​തി വേ​​​ണ്ടി വ​​​രും. പാ​​​ക്ക​​​റ്റി​​​ലു​​​ള്ള തൈ​​​ര്, മോ​​​ര്, ല​​​സി എ​​​ന്നി​​​വ​​​യ്ക്കും അ​​​രി, ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്കും ബാ​​​ങ്ക് ന​​​ൽ​​​കു​​​ന്ന ചെ​​​ക്ക് ബു​​​ക്കി​​​നു​​​മ​​​ട​​​ക്കം വി​​​ല കൂ​​​ടും.

കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ശേ​​​ഷം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​വ​​​രു​​​മാ​​​നം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ മാ​​​സം മു​​​ത​​​ൽ ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്തിവ​​​ച്ചു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ളെ നി​​​കു​​​തി​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ പാ​​​ലി​​​ന് ഒ​​​ഴി​​​കെ പാ​​​ക്ക​​​റ്റി​​​ൽ എ​​​ത്തു​​​ന്ന എ​​​ല്ലാ ഇ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​കു​​​തി ന​​​ൽ​​​ക​​​ണം. നേ​​​ര​​​ത്തേ ബ്രാ​​​ൻ​​​ഡ് ചെ​​​യ്ത് വി​​​ൽ​​​ക്കു​​​ന്ന അ​​​രി, പ​​​യ​​​ർ, ക​​​ട​​​ല, പ​​​രി​​​പ്പ് തു​​​ട​​​ങ്ങി​​​യ ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു നി​​​കു​​​തി​​​യെ​​​ങ്കി​​​ൽ ഇ​​​ന്നു​​​മു​​​ത​​​ൽ പാ​​​ക്ക​​​റ്റി​​​ലാ​​​ക്കി വി​​​ൽ​​​ക്കു​​​ന്ന​​​വ​​​യ്ക്കെ​​​ല്ലാം നി​​​കു​​​തി ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രും. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ലും മാ​​​റ്റം വ​​​രു​​​ത്തി. നി​​​കു​​​തി വെ​​​ട്ടി​​​പ്പു ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​ണ് ബ്രാ​​​ൻ​​​ഡ​​​ഡ്, ബ്രാ​​​ൻ​​​ഡ​​​ഡ് അ​​​ല്ലാ​​​ത്ത​​​ത് എ​​​ന്ന വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​ത്. പ്രീ​​​പാ​​​ക്ക് ചെ​​​യ്ത മാം​​​സം (ഫ്രോ​​​സ​​​ണ്‍ അ​​​ല്ലാ​​​ത്ത​​​ത്), മീ​​​ൻ, ശ​​​ർ​​​ക്ക​​​ര, തേ​​​ൻ എ​​​ന്നി​​​വ​​​യ്ക്കും വി​​​ല ഉ​​​യ​​​രും. ചെ​​​ക്ക് ബു​​​ക്കി​​​ന് 18%ആ​​​ണു പു​​​തി​​​യ​​​നി​​​കു​​​തി. ഇ​​​ത് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കും.

ദി​​​വ​​​സം 5,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ വാ​​​ട​​​ക​​​യു​​​ള്ള ആ​​​ശു​​​പ​​​ത്രി മു​​​റി​​​ക​​​ൾ​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ 5% നി​​​കു​​​തി ഈ​​​ടാ​​​ക്കും. ദി​​​വ​​​സം 1,000 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യു​​​ള്ള ഹോ​​​ട്ട​​​ൽ​​​മു​​​റി വാ​​​ട​​​ക​​​യി​​​ൽ 12% നി​​​കു​​​തി ചു​​​മ​​​ത്തും. നി​​​ല​​​വി​​​ൽ ഇ​​​വ ര​​​ണ്ടി​​​നും ജി​​​എ​​​സ്ടി ബാ​​​ധ​​​ക​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

Related posts

തങ്ക അങ്കി ഘോഷയാത്ര 22ന് പുറപ്പെടും ; മണ്ഡലപൂജ 26ന്

Aswathi Kottiyoor

ആവശ്യത്തിന് ഓഫീസർമാരില്ല; നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പരാതിക്കാരിയുടെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രം ലഭിച്ചു; പെരുമ്പാവൂരിലെ വീട്ടിലും തെളിവെടുപ്പ്

Aswathi Kottiyoor
WordPress Image Lightbox