കനത്ത മഴയിൽ പഴശ്ശി ഡാമിലെ ഷട്ടറുകൾ വഴി മലവെള്ളം കുതിച്ചൊഴുകുന്നു. ഷട്ടറുകൾ നേരത്തെ തുറന്ന് വെള്ളം ഒഴുകിപ്പോകാൻ പാകത്തിൽ ഡാമിൽ സാങ്കേതിക ക്രമീകരണം ഒരുക്കിയിരുന്നു. കേടായ ഷട്ടറുകൾ മാറ്റിസ്ഥാപിച്ചും പുതുക്കിപ്പണിതും കാലവർഷത്തിന് മുമ്പേ ഒരുക്കംനടത്തി. പത്ത് വർഷം മുമ്പത്തെ കാലവർഷത്തിൽ ഷട്ടർ ഉയർത്താൻ കഴിയാതെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതി പ്രദേശത്ത് കനത്ത നാശമുണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കാൻ ഷട്ടർ ബലപ്പെടുത്തി. ഇത്തവണയും മഴ ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇടവിട്ട് ഷട്ടറുകൾ ഒന്നൊന്നായി തുറന്നു. മഴ കനത്തതോടെ ഷട്ടറുകളെല്ലാം പരമാവധി ഉയർത്തി ജലപ്രവാഹം ഉറപ്പാക്കിയിട്ടുണ്ട്. 26.52 മീറ്ററാണ് പഴശ്ശി ഡാമിന്റെ സംഭരണ ശേഷി. നിലവിൽ വെള്ളം ശേഖരിക്കുന്നില്ല. ശനിയാഴ്‌ച ജലനിരപ്പ് 17.45 മീറ്ററാണ്.
previous post