കേരള ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ഓണം ബന്പര്‍ ടിക്കറ്റ് വില 500 രൂപയാക്കിയതില്‍ ചെറുകിട ലോട്ടറി ഏജന്റുമാര്‍ക്ക് ആശങ്ക. ഉത്സവ സീസണില്‍ പുറത്തിറക്കുന്ന ടിക്കറ്റുകള്‍ക്ക് നാളിതുവരെ പരമാവധി 300 രൂപ വരെയായിരുന്നു വില.
ഇത്തവണ സമ്മാനത്തുക 25 കോടിയായി വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ടിക്കറ്റൊന്നിന് 500 രൂപയാക്കിയത്. 10 എണ്ണം വരുന്ന ബുക്കിന് കമ്മീഷന് കഴിച്ച് 4,500 രൂപ നല്‍കേണ്ടിവരും. സമ്മാനത്തുക ഉയര്‍ത്തിയെങ്കിലും 500 രൂപ നിരക്കില്‍ ടിക്കറ്റ് വിറ്റുപോവുക ദുഷ്കരമാകുമെന്നാണ് ചെറുകിട ഏജന്റുമാര്‍ പറയുന്നത്. വാങ്ങിവയ്ക്കുന്ന മുഴുവന്‍ ടിക്കറ്റും വിറ്റുപോയില്ലെങ്കിലോ എന്ന ആശങ്കയുമുണ്ട്.
ഒന്നിലധികം പേര് ചേര്‍ന്ന് പണം പങ്കിട്ട് എടുക്കുന്ന ടിക്കറ്റുകളിലാണ് ഇനി ഏജന്റുമാരുടെ പ്രതീക്ഷ. ടിക്കറ്റിന്റെ തുക അടയ്ക്കാന്‍ സാവകാശം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.