24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​കേ​ര​ള​ത്തി​ന് നൂറുമേനി
Kerala

ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​കേ​ര​ള​ത്തി​ന് നൂറുമേനി

ഐ​​​സി​​​എ​​​സ്ഇ പ​​​ത്താം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം. സം​​​സ്ഥാ​​​ന​​​ത്തെ 162 സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്ന് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 7823 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത നേ​​​ടി. ഇ​​​തി​​​ൽ 4,113 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 3,710 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മെ​​​റി​​​റ്റ് പ​​​ട്ടി​​​ക​​​യി​​​ൽ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ടം​​​നേ​​​ടി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് തോ​​​മ​​​സ് റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളി​​​ലെ എ​​​സ്.​​​ജെ. ആ​​​തി​​​ര, ഗൗ​​​രി അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​യ​​​ത്. എ​​​സ്.​​​ജെ. ആ​​​തി​​​ര 99.6 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ ഗൗ​​​രി അ​​​രു​​​ണ്‍ 99.4 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് സ്വ​​​ന്ത​​​മാ​​​ക്കി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ആ​​​തി​​​ര​​​യും ഗൗ​​​രി​​​യു​​​മാ​​​ണ് ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്.

99.20 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് സ്വ​​​ന്ത​​​മാ​​​ക്കി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് തോ​​​മ​​​സ് റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ളി​​​ലെ വി​​​ഷ്ണു യു. ​​​പ്ര​​​ഭു, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലേ ​​​കോ​​​ൾ ചെ​​​ന്പ​​​ക സ്കൂ​​​ളി​​​ലെ മാ​​​ള​​​വി​​​ക കി​​​ഷോ​​​ർ, ദേ​​​വ​​​ശ്രീ വി​​​ഷ്ണു, എ​​​റ​​​ണാ​​​കു​​​ളം മാ​​​ർ അ​​​ത്ത​​​നേ​​​ഷ്യ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ലെ ജോ​​​ഷ്ബി ബി​​​നി, ന​​​യ​​​ന ഷാ​​​ജി മേ​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ മൂ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു.

Related posts

അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികളുടെ ലഹരി: മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor

ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox