ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇളവ് തേടി സംസ്ഥാനങ്ങള്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണം.ഇതിന്റെ അടിസ്ഥാനത്തില്‍ എംപവേര്‍ഡ് സമിതിയും മന്ത്രാലയവും ശുപാര്‍ശ കോടതിയില്‍ സമര്‍പ്പിക്കും.കോടതിയുടേതാണ് അന്തിമ തീരുമാനമെന്നും മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്തേ പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും മന്ത്രാലയം സഭയില്‍ രേഖാമൂലം മറുപടി നല്‍കി.
കേരളത്തില്‍ നിന്നുള്ള എം പിമാരായ അടൂര്‍ പ്രകാശ്,ആന്റോ ആന്റണി , ഡീന്‍ കുര്യാക്കോസ് തുടങ്ങിയനര്‍ നല്‍കിയ ചോദ്യത്തിനായിരുന്നു ഈ മറുപടി.
ബഫര്‍ സോണ്‍ വിധിയില്‍ കേരളം ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്ക് ശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നു. അനൂകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കിയ ശേഷം മാത്രമാകും ഹര്‍ജി നല്‍കുക.