ആറളം ആദിവാസി മേഖലയിൽ ഭീതി പരത്തി കൊണ്ടിരിക്കുന്ന കാട്ടാനകളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആനമതിൽ തന്നെയാണ് ശ്വാശത പരിഹാരമെന്ന് സി. പി. ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ പറഞ്ഞു. ആന മതിലിന് പകരം തൂക്ക് ഫെൻസിംഗ് മതിയന്ന ഉദ്യോഗസ്ഥ നിലപാട് ശരിയല്ലെന്നും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ സർക്കാരിനേയും കോടതിയേയും തെറ്റ് ധരിപ്പിച്ചതിന്റെ ഫലമാണ് ആന മതിൽ വേണ്ടായെന്ന് ഹൈകോടതി പറഞ്ഞതെന്നും സി എൻ ചന്ദൻ പറഞ്ഞു. ആറളം ഫാം ഏഴാം ബ്ലോക്കിൽ കഴിഞ്ഞ ദിവസം ആനയുടെ അക്രമത്തിൽ മരിച്ച പി. എ ദാമുവിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ആനമതിൽ അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി നേതാക്കളായ സി. പി സന്തോഷ് കുമാർ, കെ. ടി ജോസ്, പായം ബാബുരാജ് ശങ്കർ സ്റ്റാലിൻ, കെ. ബി. ഉത്തമൻ, ശാന്തകുമാർ, എൻ വി രവീന്ദ്രൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.