24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർന്നു
Kerala

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർന്നു

മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പു​​യ​​രു​​ന്നു. ഇ​​ന്ന​​ലെ ജ​​ല​​നി​​ര​​പ്പ് 135.45 അ​​ടി​​യി​​ലെ​​ത്തി​​യ​​തോ​​ടെ അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ആ​​ദ്യ​​ഘ​​ട്ട മു​​ന്ന​​റി​​യി​​പ്പ് ത​​മി​​ഴ്നാ​​ട് ന​​ൽ​​കി. ജ​​ല​​നി​​ര​​പ്പ് 136.03 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കും.

തേ​​ക്ക​​ടി​​യി​​ലെ ത​​മി​​ഴ്നാ​​ട് വാ​​ട്ട​​ർ റി​​സോ​​ഴ്സ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റി​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​റാ​​ണ് ഇ​​ന്ന​​ലെ മു​​ന്ന​​റി​​യി​​പ്പ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ജൂ​​ലൈ മ​​ധ്യ​​ത്തോ​​ടെ ജ​​ല​​നി​​ര​​പ്പ് ഇ​​ത്ര​​യും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ എ​​ത്തു​​ന്ന​​ത് അ​​പൂ​​ർ​​വ​​മാ​​ണ്. ഈ ​​മാ​​സം അ​​ണ​​ക്കെ​​ട്ട് തു​​റ​​ന്നാ​​ൽ അ​​തും അ​​പൂ​​ർ​​വ​​മാ​​യി മാ​​റും. പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്ത് സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട മ​​ഴ ഇ​​ന്ന​​ലെ​​യും ല​​ഭി​​ച്ചു.

വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ ജ​​ല​​നി​​ര​​പ്പ് 133.2 അ​​ടി​​യാ​​യി​​രു​​ന്നു. ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ന്ന​​തി​​നാ​​ൽ മ​​ഞ്ചു​​മ​​ല വി​​ല്ലേ​​ജ് ഓ​​ഫീ​​സ് ആ​​സ്ഥാ​​ന​​മാ​​യി 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ണ്‍​ട്രോ​​ൾ റൂം ​​ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം തു​​റ​​ന്നി​​ട്ടു​​ണ്ട്. സെ​​ക്ക​​ൻ​​ഡി​​ൽ 3,967 ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്പോ​​ൾ 1,867 ഘ​​ന​​യ​​ടി വീ​​ത​​മാ​​ണ് ത​​മി​​ഴ്നാ​​ട് കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം നി​​ര​​വ​​ധി ത​​വ​​ണ​​യാ​​ണ് ത​​മി​​ഴ്നാ​​ട് കൃ​​ത്യ​​മാ​​യ മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ അ​​ർ​​ധ​​രാ​​ത്രി​​യി​​ല​​ട​​ക്കം ഷ​​ട്ട​​ർ ഉ​​യ​​ർ​​ത്തി​​യ​​ത്. ഇ​​തു അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന​​തി​​നും വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ള​​ട​​ക്കം ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തി​​നും കാ​​ര​​ണ​​മാ​​യി​​രു​​ന്നു. ഇ​​തോ​​ടെ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ രം​​ഗ​​ത്തെ​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു. അ​​തേ സ​​മ​​യം ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പും ഉ​​യ​​രു​​ക​​യാ​​ണ്.

ഇ​​ന്ന​​ലെ രാ​​വി​​ല ഏ​​ഴി​​ന് 2365.80 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്. മൊ​​ത്തം സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 59.92 ശ​​ത​​മാ​​ന​​മാ​​ണി​​ത്.

Related posts

ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

Aswathi Kottiyoor

ക്രി​സ്മ​സ് ദി​ന​ത്തി​ലെ മ​ദ്യ​വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്

Aswathi Kottiyoor

വിഷു ബമ്പര്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക്; ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox