21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കൂടും
Kerala

മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കൂടും

മിൽമ ഉൽപന്നങ്ങൾക്ക് മൂന്ന് രൂപ വില കൂടും. തൈര്, മോര്, സംഭാരം എന്നിവയ്ക്ക് അര ലിറ്ററിന് മൂന്ന് രൂപാ വീതമാണ് കൂടുന്നത്.വില വർധന ഇന്ന് മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.
നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണിയും അറിയിച്ചു. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു.തൈര്, മോര്, ലെസി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നു. അതിനാൽ, അഞ്ചു ശതമാനത്തിൽ കുറയാത്ത വർധന നാളെ മുതലുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.
അതേസമയം, പാൽവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല.പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്‌ക്കെല്ലാം അഞ്ചുശതമാനം നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്.

Related posts

കോ​ട്ട​യ​ത്ത് വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി

Aswathi Kottiyoor

കോവിഡ്‌ താഴേക്ക്‌ ; മൂന്നാം തരംഗം അവസാനഘട്ടത്തിൽ

Aswathi Kottiyoor

നി​പ്പ: 17 പേ​രു​ടെ ഫ​ലംകൂ​ടി നെ​ഗ​റ്റീ​വ്

Aswathi Kottiyoor
WordPress Image Lightbox