24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാനര വസൂരി; ഇന്ന് മുതൽ സ്‌ക്രീനിംഗ്
Kerala

വാനര വസൂരി; ഇന്ന് മുതൽ സ്‌ക്രീനിംഗ്

വാനര വസൂരി സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കണ്ണൂർ വിമനത്താവളത്തിൽ ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ക്രമീകരണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൌണ്ടറുകൾ സജ്ജമാക്കും. രോഗ മുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാൻ പരിയാരം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലൻസുകളും ഉണ്ടാകും.

രോഗ ലക്ഷണം ഉള്ളവരെയും വാനര വസൂരി റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക. രോഗം സംശയിക്കുന്നവരെ ആംബുലൻസിൽ ആശുപത്രിയിൽ സാമ്പിൾ പരിശോധനക്ക് വിധേയമാക്കും.

Related posts

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും

Aswathi Kottiyoor

സ്കൂൾ കലോത്സവം: സ്വർണക്കപ്പിനായി മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Aswathi Kottiyoor

മഴക്കെടുതി : കൃഷിനാശം റിപ്പോർട്ട് ചെയ്യാൻ കൺട്രോൾ റൂമുകൾ

Aswathi Kottiyoor
WordPress Image Lightbox