ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിലും, വീടുകളിലും വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങളിൽ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ സന്ദർശനം നടത്തി. വീടുകൾ വിള്ളലുകൾ വീണു തകർന്ന കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൈലാസം പടിയിലെ അപൂർവ്വ ഭൗമ പ്രതിഭാസം വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. പ്രശ്നം മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും സംസാരിക്കുമെന്നും പ്രശ്നപരിഹാരത്തിന് സജീവമായി ഇടപെടുമെന്നും എംഎൽഎ അറിയിച്ചു